വിസര്‍ജ്ജന മര്യാദകള്‍

വിസര്‍ജ്ജന സ്ഥലത്ത് അല്ലാഹുവിനെ സ്മരിക്കാമോ?

ചോദ്യം: വിസര്‍ജ്ജന സ്ഥലത്ത് അല്ലാഹുവിനെ സ്മരിക്കാമോ?


ഉത്തരം: വിസര്‍ജ്ജന സ്ഥലങ്ങളില്‍ വെച്ച് അല്ലാഹുവിനെ സ്മരിക്കുന്നത് (ദിക്ര്‍ ചൊല്ലുന്നത്) അനുവദനീയമല്ല. കാരണം അവിടം അതിന് യോജിച്ച സ്ഥലമല്ല. എന്നാല്‍ അവന്‍ അല്ലാഹുവിന്‍റെ തന്‍റെ ഹൃദയത്തിലാണ് സ്മരിക്കുന്നതെങ്കില്‍ അതില്‍ തെറ്റില്ല; പക്ഷേ നാവ് കൊണ്ട് അല്ലാഹുവിനെ സ്മരിക്കരുത്, ദിക്ര്‍ ചൊല്ലരുത്. അവിടെ നിന്ന് പുറത്തിറങ്ങിയതിന് ശേഷം അവന് അല്ലാഹുവിനെ സ്മരിക്കാവുന്നതാണ്.

എന്നാല്‍ വുദുവെടുക്കുന്ന സ്ഥലം വിസര്‍ജ്ജന സ്ഥലങ്ങളില്‍ നിന്നല്ലെങ്കില്‍ അത്തരമിടങ്ങളില്‍ വെച്ച് അല്ലാഹുവിനെ സ്മരിക്കുന്നതില്‍ തെറ്റില്ല.

(മജ്മൂഉ ഫതാവ ഇബ്നി ഉഥൈമീന്‍: 11/109)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: