വിസര്‍ജ്ജന മര്യാദകള്‍

നോട്ടില്‍ ഖുര്‍ആന്‍ അച്ചടിച്ചിട്ടുണ്ട്; അതുമായി വിസര്‍ജനസ്ഥലത്ത് കയറാമോ?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

ചോദ്യം: എന്‍റെ കൈയ്യിലുള്ളത് ഇറാഖി ദീനാറുകളാണ്. അതിലാകട്ടെ, സൂറ. ഇഖ്ലാസ് അച്ചടിച്ചിട്ടുണ്ട്. വിസര്‍ജ്ജനസ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ഇതും എന്‍റെ കയ്യിലുണ്ടാകും? ഞാന്‍ എന്താണ് ചെയ്യേണ്ടത്?


ഉത്തരം: വിശദീകരിച്ചു മനസ്സിലാക്കേണ്ട വിഷയമാണിത്. താങ്കള്‍ സുരക്ഷിതമായ ഏതെങ്കിലും പ്രദേശത്താണുള്ളതെങ്കില്‍ താങ്കളുടെ കയ്യിലുള്ള നോട്ടുകള്‍ വിസര്‍ജനസ്ഥലത്ത് കയറുന്നതിന് മുന്‍പ് പുറത്തു വെക്കുക. ഉദാഹരണത്തിന്; വീട്ടിലോ മറ്റു സ്ഥലങ്ങളിലോ ആണെങ്കില്‍. കാരണം, ഖുര്‍ആന്‍ അല്ലാഹുവിന്‍റെ സംസാരമാണെന്നതിനാല്‍ അത് ആദരിക്കപ്പെടേണ്ടതുണ്ട്. ഇതു പോലെ തന്നെയാണ്, അല്ലാഹുവിനെ കുറിച്ചുള്ള ദിക്ര്‍ രേഖപ്പെടുത്തിയ മറ്റു ഏടുകളും. ഉദാഹരണത്തിന്, അല്ലാഹുവിന്‍റെ നാമമുള്ള മോതിരങ്ങളോ, കത്തുകളോ ഒക്കെ കയ്യിലുണ്ടെങ്കിലും ഇക്കാര്യം ശ്രദ്ധിക്കണം.

എന്നാല്‍, നിന്‍റെ പണം നഷ്ടപ്പെടുമോ എന്ന് ഭയക്കുന്ന ഏതെങ്കിലും സ്ഥലത്താണ് നീയുള്ളതെങ്കില്‍ ഈ പറഞ്ഞത് നിനക്ക് അപ്പോള്‍ ബാധകമാകില്ല. കാരണം അല്ലാഹു പറയുന്നു:

«فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ»

“നിങ്ങള്‍ അല്ലാഹുവിനെ കഴിവാവുന്നിടത്തോളം സൂക്ഷിക്കുക.” (തഗാബുന്‍: 16)

ചുരുക്കത്തില്‍, ഇത്തരം സ്ഥലങ്ങളില്‍ പണം പുറത്ത് വെച്ചാല്‍ ചിലപ്പോള്‍ ആരെങ്കിലും അത് മോഷ്ടിക്കാനോ മറ്റോ സാധ്യതയുണ്ട്. അത് കൊണ്ട് പണം കയ്യില്‍ വെച്ചു കൊണ്ട് നീ വിസര്‍ജനസ്ഥലത്തേക്ക് പ്രവേശിച്ചാല്‍ നിനക്ക് തെറ്റില്ല.

(നൂറുന്‍ അലദ്ദര്‍ബ് – ഇബ്നു ബാസ്: 5/30)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

%d bloggers like this: