വെള്ളം

വെള്ളം നജസായിട്ടുണ്ടോ എന്ന സംശയമുണ്ടായാൽ എന്തു ചെയ്യണം?

വെള്ളം നജിസാണോ അല്ലേ എന്ന സംശയം പലപ്പോഴും പലര്‍ക്കും ഉണ്ടാകാറുള്ളതാണ്. വെള്ളം നിറച്ചു വെച്ച ബക്കറ്റില്‍ കുട്ടി മൂത്രമൊഴിച്ചിട്ടുണ്ടോ, വെള്ളത്തില്‍ വല്ല ‘നജിസും’ വീണിട്ടുണ്ടോ എന്നൊക്കെ സംശയമുണ്ടാകുന്നത് പോലെ.

ഇത്തരം സന്ദര്‍ഭങ്ങളില്‍, മുന്‍പുള്ള ചോദ്യോത്തരങ്ങളിൽ പറഞ്ഞതു പോലെ, ‘നജസ്’ കാരണം വെള്ളത്തിന്‍റെ നിറം, മണം, രുചി എന്നീ മൂന്ന് ഗുണങ്ങള്‍ക്ക് മാറ്റം വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. വെള്ളം നജിസാണെന്ന് ബോധ്യപ്പെട്ടാല്‍ അതൊഴിവാക്കുക; അത് ശുദ്ധിയുള്ളതാണെന്ന് ഉറപ്പായാല്‍ ആ വെള്ളം ഉപയോഗിക്കുക. കേവല സംശയത്തിന്‍റെ പേരില്‍ വെള്ളം ഒഴുക്കി കളയരുത്.

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (رَحِمَهُ اللَّهُ) പറഞ്ഞു: “കേവല സംശയത്തിന്‍റെ പേരില്‍ വെള്ളം ഉപേക്ഷിക്കുക എന്നതും, അതില്‍ സൂക്ഷ്മത കാണിക്കുക എന്നതും സുന്നത്തല്ല. അല്ല! അത് അനുവദനീയം പോലുമല്ല. മാത്രമല്ല, വെള്ളം നജിസാണോ ത്വാഹിറാണോ എന്ന് ചോദിച്ചറിയല്‍ പോലും സുന്നത്തല്ല. മറിച്ച്, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടത്. വെള്ളം നജിസാണെന്ന് ബോധ്യപ്പെടുത്തുന്ന എന്തെങ്കിലും തെളിവ് ഉണ്ടെങ്കില്‍ അത് നജസാണെന്ന് മനസ്സിലാക്കാം. ഇല്ലയെങ്കില്‍, കേവല സംശയത്തിന്‍റെ പേരില്‍ ആ വെള്ളം ഉപേക്ഷിക്കേണ്ടതില്ല.”

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: