നാസ്: 6

6
مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾

ജിന്നുകളിലും മനുഷ്യരിലും പെട്ട (പിശാചുക്കളിൽ നിന്ന് ഞാൻ രക്ഷ തേടുന്നു).

തഫ്സീർ മുഖ്തസ്വർ :

ജിന്നുകളിലും മനുഷ്യരിലും പെട്ട പിശാചുക്കളിൽ നിന്ന്. ജിന്നുകളിൽ പിശാചുക്കളുണ്ട് എന്നത് അറിയപ്പെട്ട കാര്യമാണ്. അതു പോലെ മനുഷ്യരിലും പിശാചുക്കളുണ്ടെന്ന് ഈ ആയത്ത് അറിയിക്കുന്നു. തിന്മകളിലേക്ക് പ്രേരിപ്പിക്കുകയും, അതിന്റെ വക്താവായി നിലകൊള്ളുകയും ചെയ്യുന്നവർ ഈ പറഞ്ഞതിൽ ഉൾപ്പെടുമോ എന്ന് തീർച്ചയായും ഭയപ്പെടേണ്ടതാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: