നാസ്: 4

4
مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾

ദുർമന്ത്രണം നടത്തി പിൻമാറിക്കളയുന്നവന്റെ ഉപദ്രവത്തിൽ നിന്ന് (ഞാൻ രക്ഷ തേടുന്നു).

തഫ്സീർ മുഖ്തസ്വർ :

അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് മനസ്സ് അശ്രദ്ധമാകുന്ന വേളയിൽ മനസ്സിൽ തിന്മകൾ മന്ത്രിക്കുകയും, അതിന് പ്രേരിപ്പിക്കുകയും പ്രോത്സാഹനം നൽകുകയും, അല്ലാഹുവിനെ സ്മരിച്ചു കഴിഞ്ഞാൽ ഓടിമറയുകയും ചെയ്യുന്ന പിശാചിന്റെ ഉപദ്രവത്തിൽ നിന്ന് ഞാൻ രക്ഷ തേടുന്നു. 

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: