നാസ്: 2

2
مَلِكِ النَّاسِ ﴿٢﴾

ജനങ്ങളുടെ രാജാവിനെ കൊണ്ട് (ഞാൻ രക്ഷ തേടുന്നു).

തഫ്സീർ മുഖ്തസ്വർ :

ജനങ്ങളുടെ മഹാരാജാവിനെ കൊണ്ട് ഞാൻ രക്ഷതേടുന്നു. അല്ലാഹു സർവ്വജനങ്ങളുടെയും രാജാവാകുന്നു. അവരുടെ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ നിയന്ത്രണത്തിന് കീഴിൽ, അവൻ നിശ്ചയിക്കുന്നതു പോലെയാണ് സംഭവിക്കുന്നത്. ഒരു സൃഷ്ടിയുടെയും സഹായമോ പിന്തുണയോ അവന് ആവശ്യമില്ലാത്തവണ്ണം അവൻ പരിപൂർണ്ണ ധന്യതയുള്ളവനുമാണ്. അല്ലാഹുവല്ലാതെ രാജാധിരാജനായി മറ്റൊരാളും തന്നെ ആകാശങ്ങളിലോ ഭൂമിയിലോ ഇല്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: