ഫലഖ്: 5

5
وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾

അസൂയക്കാരൻ അസൂയപ്പെടുമ്പോള്‍ അവന്റെ ഉപദ്രവത്തിൽ നിന്നും.

തഫ്സീർ മുഖ്തസ്വർ :

ജനങ്ങളോട് മനസ്സിൽ വെറുപ്പ് വെച്ചു പുലർത്തുന്ന അസൂയക്കാരൻ അല്ലാഹു മറ്റുള്ളവർക്ക് നൽകിയ അനുഗ്രഹങ്ങളിൽ അസൂയ വെച്ചു പുലർത്തുകയും, അവ നശിക്കാൻ ആഗ്രഹിക്കുകയും, അവർക്ക് ഉപദ്രവം വരുത്തി വെക്കാൻ ഉദ്ദേശിക്കുകയും ചെയ്യുമ്പോൾ അവന്റെ ഉപദ്രവത്തിൽ നിന്നും ഞാൻ രക്ഷ തേടുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: