ഇഖ്‌ലാസ്: 1

1
قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾

(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകൻ (അഹദ്) ആകുന്നു.

തഫ്സീർ മുഖ്തസ്വർ :

അല്ലാഹുവിന്റെ റസൂലേ! പറയുക: അവൻ അല്ലാഹു; ആരാധിക്കപ്പെടാനുള്ള അർഹതയിലും, സർവ്വതിനെയും സൃഷ്ടിച്ച് പരിപാലിക്കുന്നതിലും അവൻ ഏകനാകുന്നു. ഏറ്റവും ഉത്തമമായ നാമങ്ങളും അതിമഹത്തരമായ ഗുണവിശേഷണങ്ങളും അവന് മാത്രമാകുന്നു. ഇവയിലൊന്നും ഒരു പങ്കാളിയും അവനില്ല. അല്ലാഹുവല്ലാതെ ആരാധ്യനായും മറ്റാരും തന്നെയില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: