കൗഥർ: 1

1
إِنَّا أَعْطَيْنَاكَ الْكَوْثَرَ

തീര്‍ച്ചയായും നിനക്ക് നാം ധാരാളം നന്മകൾ നല്‍കിയിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

തീർച്ചയായും -അല്ലാഹുവിന്റെ റസൂലേ!- അങ്ങേക്ക് നാം ഇഹലോകത്തും പരലോകത്തും ധാരാളം നന്മകൾ നൽകിയിരിക്കുന്നു. അതിൽ പെട്ടതാണ് സ്വർഗത്തിൽ അങ്ങേക്ക് നാം നൽകിയിട്ടുള്ള ‘ഹൗദ്വുൽ കൗഥർ’ എന്ന അരുവി. അതിന്റെ കരകളിൽ പവിഴങ്ങൾ കൊണ്ടുള്ള കൂടാരങ്ങളുണ്ടായിരിക്കും. അതിലെ മണ്ണ് കസ്തൂരിയുടേതുമായിരിക്കും.

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്