മുസ്‌ലിംകളുടെ മനസ്സില്‍ അല്ലാഹുവിന്റെ റസൂലിനുള്ള സ്ഥാനം അറിയാത്തവരായി ആരും ഉണ്ടാകുകയില്ല. അമുസ്‌ലിംകള്‍ക്ക് പോലും അല്ലാഹുവിന്റെ റസൂലിനോട് മുസ്‌ലിംകള്‍ വെച്ചു പുലര്‍ത്തുന്ന ആദരവവും ബഹുമാനവും അറിയാം. ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഇത് മറ്റാരെക്കാളും മനസ്സിലാക്കിയവരാണ്. അതിനാല്‍ അല്ലാഹുവിന്റെ റസൂലിനെ പരിഹസിച്ചു കൊണ്ടും, ചീത്ത വിളിച്ചും മുസ്‌ലിം ഉമ്മത്തിന്റെ മനസ്സിനെ ദുര്‍ബലപ്പെടുത്താമെന്നും അവരെ പരാജയപ്പെടുത്താമെന്നും അവര്‍ കണക്കു കൂട്ടുന്നു.

നബി -ﷺ-യുടെ പ്രബോധന കാലഘട്ടം മുതല്‍ അവര്‍ പയറ്റിക്കൊണ്ടിരിക്കുന്ന കുടില തന്ത്രങ്ങളില്‍ ഒന്നാണിത്. പക്ഷേ ആക്ഷേപങ്ങളുടെ എണ്ണവും വണ്ണവും കൂടുംതോറും പ്രകാശവും പ്രശോഭയും കൂടുന്ന മഹാത്ഭുതം ദര്‍ശിക്കണമെങ്കില്‍ അവര്‍ അല്ലാഹുവിന്റെ റസൂലിലേക്ക് നോക്കട്ടെ! ഇത് അല്ലാഹുവിന്റെ പ്രകാശമാണ്. അത് നിങ്ങളുടെ വായ കൊണ്ടൂതി കേടുത്താമെന്നു പ്രതീക്ഷിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി! അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും! അത് ആർക്കെല്ലാം വെറുപ്പുണ്ടാക്കിയാലും!

അസത്യത്തിന്റെ പഴയകാല നേതാക്കന്മാർക്ക് തെറി പറയാനും പരിഹസിക്കാനും മാദ്ധ്യമമായുണ്ടായിരുന്നത് അവരുടെ നശിച്ച നാവും വികൃതമായ പേനകളും മാത്രമായിരുന്നു. എന്നാല്‍ ആധുനികര്‍ -പറയുന്നത് പഴകിപ്പുളിച്ച പണ്ടത്തെ കളവുകള്‍ തന്നെയാണെങ്കിലും- വഴികള്‍ മാറി. സോഷ്യല്‍ മീഡിയയും ടെലിവിഷനും പത്രവും സിനിമയുമെല്ലാം മാദ്ധ്യമങ്ങളായി വന്നു. ഓരോന്നും ഇടവേളകളില്‍ മാലിന്യം ചര്‍ദ്ദിച്ചു കൊണ്ടിരിക്കുന്നു. ഇതൊരു സ്ഥിര പ്രതിഭാസം മാത്രം!

എന്നാല്‍ മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്‍ തന്റെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും പ്രതികരണങ്ങളിലും പാലിച്ചിരിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. അവ പ്രമാണബദ്ധമായി വിശദീകരിക്കുന്ന ഒരു ലേഖനമാണിത്. പ്രമുഖ പണ്ഡിതനായ ശൈഖ് സ്വാലിഹ് അല്‍-ഫൌസാന്‍ (ഹഫിദഹുല്ലാഹ്) നടത്തിയ ഒരു പ്രഭാഷണത്തിന്റെ വിവര്‍ത്തനം വായിക്കുക.

DownloadPDF

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment