അഖീദ

എന്താണ് ശഹാദ?

ഒരു മുസ്ലിമിന്റെ തുടക്കം ശഹാദത് കലിമയിലാണ്. അവന്റെ ജീവിതം അത് പ്രാവര്‍ത്തികമാക്കുന്നതിലും. ദുനിയാവില്‍ നിന്നു വിടപറഞ്ഞു പോകുമ്പോഴുള്ള അവസാന ശ്വാസത്തില്‍ അതുച്ചരിച്ചു കൊണ്ടാണ് അവന്റെ മടക്കവും.

ചുരുക്കത്തില്‍ ജീവിതം മുഴുവന്‍ ശഹാദതില്‍ തന്നെ. അതിന് വേണ്ടിയും, അതിന്റെ ഉന്നതിക്കായും. അതു കൊണ്ടാണ് അവന്‍ അഭിമാനം കൊള്ളുന്നത്. അതിന്റെ ഉയര്‍ച്ചയിലാണ് അവന്റെ സന്തോഷം. അതിനുണ്ടാകുന്ന ഏതു പ്രയാസവും അവന്റെ ഹൃദയം തകര്‍ക്കുന്നു.

എന്നാല്‍ എന്താണ് ശഹാദ?

എന്താണ് ശഹാദതിന്റെ ഉദ്ദേശം?

‘അശ്ഹദു’ -ഞാന്‍ സാക്ഷ്യം വഹിക്കുന്നു-; എന്നു പ്രഖ്യാപിക്കുന്നത് കൊണ്ട് അവന്‍ അര്‍ത്ഥമാക്കുന്നത് എന്താണ്?

ഖേദകരം തന്നെ! പലര്‍ക്കും എന്താണ് ശഹാദ എന്നറിയില്ല.

ശഹാദത് എന്താണെന്ന് മനസ്സിലാക്കാതെ അവനെങ്ങനെയാണ് ശഹാദത് കലിമയുടെ വക്താവാകുക?

എങ്ങനെയാണ് അവന്‍ അതിലേക്ക് പ്രബോധനം ചെയ്യുക?

എങ്ങനെയാണ് നാവിന്‍ തുമ്പത്ത്‌ അതുച്ചരിച്ചു കൊണ്ട് മരിക്കാന്‍ കഴിയുമെന്ന് അവന് പ്രതീക്ഷ വെക്കാന്‍ കഴിയുക?

അറബി ഭാഷയില്‍ ‘ശഹിദ’ (شَهِدَ) എന്ന വാക്കിനോടാണ് ഈ പദം ബന്ധപ്പെട്ടു കിടക്കുന്നത്. ഈ പദങ്ങള്‍ -ഭാഷയില്‍- മൂന്ന് അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അവ:

1- ഒരു കാര്യത്തിനു സാക്ഷിയാകല്‍.

2- ഒരു കാര്യം അറിയല്‍.

3- ഒരു കാര്യം മറ്റുള്ളവരെ അറിയിക്കല്‍.

ഈ മൂന്ന് കാര്യങ്ങളും ‘അശ്ഹദു’ എന്ന വാക്ക് ഉള്‍ക്കൊള്ളുന്നു. ‘ഞാന്‍ സാക്ഷ്യം വഹിക്കുന്നു’ എന്നു പറയുമ്പോള്‍ നീ അര്‍ത്ഥമാക്കുന്നത്:

(1) ഞാന്‍ എന്റെ മനസ്സു കൊണ്ട് സാക്ഷ്യം വഹിക്കുകയും;

(2) അറിഞ്ഞു മനസ്സിലാക്കുകയും ചെയ്ത കാര്യം;

(3) എന്റെ നാവ് കൊണ്ട് ഞാന്‍ പ്രഖ്യാപിക്കുകയും അറിയിക്കുകയും ചെയ്യുന്നു എന്നാണ്.

മേല്‍ പറഞ്ഞ മൂന്ന് കാര്യങ്ങളില്ലാതെ നിന്റെ ശഹാദത് ശഹാദതാവുകയില്ല. ഈ മൂന്ന് കാര്യങ്ങള്‍ ചുരുക്കി വിശദീകരിക്കാം.

തുടര്‍ന്നു വായിക്കുവാന്‍ ക്ലിക്ക് ചെയ്യുക:

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

1 Comment

Leave a Comment