ഒന്ന്: സൽകർമ്മങ്ങൾ അല്ലാഹുവിങ്കലേക്ക് ഉയർത്തപ്പെടുന്നത് ശഅബാൻ മാസത്തിലാണ്.

عَنْ أُسَامَةَ بْنِ زَيْدٍ رَضِيَ اللَّهُ عَنْهُ قَالَ رَسُولُ اللَّهِ -ﷺ-: «وهو شَهْرٌ تُرْفَعُ فيه الأعمالُ إلى ربِّ العالَمَينَ»

റസൂലുല്ലാഹി -ﷺ- പറഞ്ഞു: “ആ മാസം; ലോകങ്ങളുടെ  റബ്ബായ അല്ലാഹുവിങ്കലേക്ക് സൽകർമ്മങ്ങൾ ഉയർത്തപ്പെടുന്നത്  അതിലാകുന്നു.” (സ്വഹീഹുന്നസാഈ:2356)

രണ്ട്: റസൂലുല്ലാഹി -ﷺ- ധാരാളമായി ഈ മാസത്തിൽ നോമ്പനുഷ്ഠിച്ചിരുന്നു.

عَنْ أُمِّ المُؤْمِنِينَ عَائِشَةَ رَضِيَ اللَّهُ عَنْهَا قالتْ: «لَمْ يَكُنِ النَّبِيُّ -ﷺ- يَصُومُ شَهْرًا أَكْثَرَ مِنْ شَعبانَ، فَإِنَّهُ كَانَ يَصُومُ شعْبَانَ كُلَّهُ»

ഉമ്മുൽ മുഅമിനീൻ ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: “ശഅബാൻ മാസത്തേക്കാൾ ധാരളമായി മറ്റൊരു മാസങ്ങളിലും നബി -ﷺ- നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നില്ല. അവിടുന്ന് ശഅബാൻ മുഴുവനായും നോമ്പനുഷ്ഠിച്ചിരുന്നു.” (സ്വഹീഹുൽ ബുഖാരി:1970)

عَنْ أُمِّ المُؤْمِنِينَ عَائِشَةَ رَضِيَ اللَّهُ عَنْهَا قالتْ: «وَلَمْ أَرَهُ صَائِمًا مِنْ شَهْرٍ قَطُّ أَكْثَرَ مِنْ صِيَامِهِ مِنْ شَعْبَانَ، كَانَ يَصُومُ شَعْبَانَ كُلَّهُ، كَانَ يَصُومُ شَعْبَانَ إِلَّا قَلِيلًا»

മറ്റൊരു രിവായത്തിൽ മഹതി പറഞ്ഞു: “ശഅബാൻ മാസത്തിലെ നോമ്പിനേക്കാൾ ധാരാളാമായി മറ്റൊരു മാസത്തിലും അവിടുത്തെ നോമ്പുകാരനായി ഞാൻ കണ്ടിട്ടില്ല. വളരെ കുറച്ച് ദിവസങ്ങളൊഴികെ ബാക്കിയുള്ള ശഅബാൻ മുഴുവനായും അദ്ദേഹം നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു.” (സ്വഹീഹുമുസ്‌ലിം:1156)

قَالَ النَّوَوِيُّ رَحِمَهُ اللَّهُ: «وَبَيَان أَنَّ قَوْلَهَا (كُلَّهُ) أَيْ: غَالِبَهُ»

ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: “ശഅബാൻ മുഴുവനായും എന്നു പറഞ്ഞാൽ ഭൂരിഭാഗവും എന്നാണുദ്ദേശം.” (ശർഹുമുസ്‌ലിം:8/37)

മൂന്ന്: ശഅബാൻ പകുതിയിലെ രാത്രിയിൽ അല്ലാഹു അവന്റെ അടിയാറുകൾക്കു പാപം മോചനം നൽകുന്നു.

عن أبي موسى الأشعري عن رسول الله -ﷺ- قال : «إنَّ اللَّهَ لَيَطَّلِعُ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ فَيَغْفِرُ لِجَمِيعِ خَلْقِهِ إِلَّا لِمُشْرِكٍ أَوْ مُشَاحِنٍ»

നബി -ﷺ- പറഞ്ഞു: “നിശ്ചയമായും അല്ലാഹു (സു) ശഅബാൻ പകുതിയുടെ രാവിൽ (പതിനഞ്ചാം രാവ്) അവന്റെ പടപ്പലുകളിലേക്കു നോക്കുക തന്നെ ചെയ്യും. എന്നിട്ട് അവന്റെ എല്ലാം സൃഷ്ടികള്‍ക്കും പൊറുത്തു കൊടുക്കും; മുശ്രികിനും മുശാഹിനും ഒഴികെ.” (സ്വഹീഹുബ്നിമാജ:1148)

قَالَ الإِمَامُ ابْنُ الأَثِيرِ رَحِمَهُ اللَّهُ: «المُشَاحِنُ هُوَ المُعَادِي»

ഇമാം ഇബനുൽ അസീർ -رَحِمَهُ اللَّهُ- പറഞ്ഞു: “മുഷാഹിൻ എന്നാൽ ശത്രുതയും പകയുമുള്ളവൻ.” (അന്നിഹായ ഫീഗ്വരീബിൽഅസർ:2/1111)

قَالَ الإِمَامُ الأَوْزَاعِيُّ رَحِمَهُ اللَّهُ: أَرَادَ بِالمُشَاحِنِ هَا هُنَا صَاحِبَ البِدْعَةِ المُفَارِقُ لِجَمَاعَةِ الأُمَّةِ.

ഇമാം ഔസാഈ -رَحِمَهُ اللَّهُ- പറഞ്ഞു: “മുശാഹിൻ   എന്നതു കൊണ്ട് ഇവിടെ ഉദ്ദേശം മുസ്‌ലിം പൊതുസമൂഹത്തിൽ നിന്നും ഭിന്നിച്ചു നിൽക്കുന്ന ബിദ്അത്തുകാരൻ എന്നാണ്.”

عَنْ أَبِي ثَعْلَبَةَ الخُشَنِيِّ: قَالَ النَّبِيُّ -ﷺ-: «إِنَّ اللَّهَ يَطَّلِعُ عَلَى عِبَادِهِ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ، فَيَغْفِرُ لِلْمُؤْمِنِينَ، وَيُمْلِي لِلْكَافِرِينَ، وَيَدَعُ أًهْلَ الحِقْدِ بِحِقْدِهِمْ حَتَّى يَدَعُوهُ»

നബി -ﷺ- പറഞ്ഞു: നിശ്ചയമായും അല്ലാഹു -تَعَالَى- ശഅബാൻ പകുതിയുടെ രാവിൽ (പതിനഞ്ചാം രാവ്) തന്റെ  അടിയാറുകളിലേക്കു നോക്കും. എന്നിട്ട് സത്യവിശ്വാസികൾക്ക്‌ പൊറുത്തുകൊടുക്കുകയും കാഫിറുകൾക്ക് അവധി നീട്ടിയിട്ടുകൊടുക്കുകയും പരസ്പരം പകയിലും വിദ്വേഷത്തിലും കഴിയുന്നവരെ അവരതുപേക്ഷിക്കുന്നതു വരെ (പരിഗണിക്കാതെ) ഒഴിവാക്കുകയും ചെയ്യും.”(സ്വഹീഹുൽ സ്വഹീഹുൽജാമിഇ:1898)

كَتَبَهُ الأَخُ حَيَاس عَلِيّ بْنُ عَبْدِ الرَّحْْمَنِ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • ബറാഅത്ത് നോമ്പ് ഈ മാസത്തിൽ അല്ലേ, പണ്ഡിതമാർ അനുഷ്ഠിക്കാൻ നമ്മോട് പറഞ്ഞില്ലേ.
    അല്ലാഹു ശഅ്ബാൻ 15 ന് അവൻ്റെ അടിമകളില്ലേക് നോക്കുക തന്നെ ചെയ്യും,( ഇബ്നു മാജ)

Leave a Comment