സീറതുന്നബി

ജാഹിലിയ്യ കാലഘട്ടം

നബി -ﷺ- യുടെ ചരിത്രത്തെക്കാള്‍ മനോഹരമായ മറ്റേതു ചരിത്രമുണ്ട്? അവിടുത്തെ ജീവിതത്തേക്കാള്‍ ശുദ്ധമായ മറ്റേതു ജീവിതമുണ്ട്?! നമ്മുടെ റസൂലിന്റെ ചരിത്രം! ഇസ്ലാമിന്റെ ചരിത്രം!

സീറതുന്നബി

നബി -ﷺ-; യുവത്വവും വിവാഹവും

ഏറ്റവും ശുദ്ധമായ യുവത്വമായിരുന്നു അവിടുത്തേത്. മക്കയിൽ പല വൃത്തികേടുകളും നടമാടുന്നു; എന്നാൽ യുവത്വത്തിൻ്റെ ചോരത്തിളപ്പുണ്ടാകേണ്ട പ്രായത്തിലും അതിലേക്കൊന്നും നബി -ﷺ- തിരിഞ്ഞു നോക്കിയില്ല. നബി -ﷺ- യുടെ മനസ്സിൽ എന്നെന്നും...

സീറതുന്നബി

വഹ് യ്; ആമുഖവും ആരംഭവും

നബി-ﷺ-യുടെ മദ്ധ്യവയസ്സു മുതലുള്ള സംഭവങ്ങള്‍; അവിടുത്തേക്ക് വഹ്-യ് ലഭിക്കുന്നതിന് മുന്‍പ് ഉണ്ടായ അടയാളങ്ങളും അത്ഭുത സംഭവങ്ങളും, ഹിറാ ഗുഹയില്‍ വഹ്-യ് ആരംഭിച്ച സന്ദര്‍ഭത്തില്‍ ഉണ്ടായ സംഭവങ്ങളും.

സീറതുന്നബി

പ്രബോധനത്തിൻ്റെ ആദ്യ നാളുകള്‍

സത്യം ലഭിച്ചു കഴിഞ്ഞിരിക്കുന്നു! അസത്യത്തില്‍ ജീവിക്കുന്നവരാണ് ചുറ്റുമുള്ളതെല്ലാം. അവരെ അറിയിക്കണം. വരാനിരിക്കുന്ന നരക ശിക്ഷയെ കുറിച്ച് ഓര്‍മ്മപ്പെടുത്തണം. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യത്തിന്റെ ആരംഭം കുറിക്കുകയായിരുന്നു...

സീറതുന്നബി

പരസ്യപ്രബോധനം ആരംഭിക്കുന്നു…

നബി -ﷺ- യുടെ പ്രബോധനം ആരംഭിച്ചത് രഹസ്യമായിട്ടായിരുന്നു. മൂന്നു വര്‍ഷങ്ങളോളം ഈ രൂപത്തില്‍ കടന്നു പോയി. പ്രബോധനം പരസ്യമാക്കാനുള്ള കല്‍പ്പന അല്ലാഹുവിങ്കല്‍ നിന്ന് വന്നത് അതിന് ശേഷമായിരുന്നു. പരസ്യപ്രബോധനത്തിന്റെ ആദ്യ ദിനങ്ങളിലൂടെ...

സീറതുന്നബി

പീഡനങ്ങള്‍! പരീക്ഷണങ്ങള്‍!

ഇസ്ലാമിക പ്രബോധനത്തിന്റെ മക്കയിലെ ആദ്യ കാലഘട്ടം മുസ്ലിംകള്‍ അനുഭവിച്ച പരീക്ഷണങ്ങള്‍ക്ക് കയ്യും കണക്കുമില്ല. സ്വഹാബികള്‍ ആ സന്ദര്‍ഭത്തില്‍ പ്രകടിപ്പിച്ച ക്ഷമയും സഹനവും സമാനതകളില്ലാത്തതും. അതിലേക്കൊരു എത്തിനോട്ടം.

സീറതുന്നബി

ഹബശയിലേക്കുള്ള ആദ്യ ഹിജ്റ

മക്കയിലെ പീഡനങ്ങള്‍ സഹിക്കാന്‍ കഴിയുന്നില്ല. സ്വസ്ഥമായി അല്ലാഹുവിനെ ആരാധിച്ചു കൊണ്ട് ജീവിക്കാന്‍ സാധ്യമാകുന്ന നാട്ടിലേക്ക് യാത്ര തിരിക്കുക തന്നെ! ഇസ്ലാമിലെ ആദ്യ ഹിജ്റയുടെ ചരിത്രം! അബ്സീനിയയിലേക്കുള്ള യാത്രയുടെ ഓര്‍മ്മകള്‍. ഒപ്പം...

സീറതുന്നബി

രണ്ടാം ഹിജ്രയും ബഹിഷ്കരണവും

ഹബശയിലേക്കുള്ള ആദ്യ ഹിജ്റ പൂര്‍ണ്ണമായി ഫലം കണ്ടിട്ടില്ല. മക്കയിലെ പീഡനങ്ങള്‍ക്ക് യാതൊരു കുറവുമില്ല. വീണ്ടും ഹിജ്റ തന്നെ. ഇത്തവണ പ്രയാസം കഠിനമാണ്. മക്കയിലെ മുശ്രിക്കുകളും വെറുതെയിരുന്നില്ല. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത...

സീറതുന്നബി

രണ്ട് മരണങ്ങളും ത്വാഇഫിലേക്കുള്ള യാത്രയും

റസൂല്‍ -ﷺ- യുടെ ചരിത്രത്തില്‍ ഏറെ വിഷമസന്ധികള്‍ നിറഞ്ഞു നിന്ന ഘട്ടമാണ് മക്കയിലെ അവസാന വര്‍ഷങ്ങള്‍. അവിടുത്തേക്ക് വലിയ സഹായമായി നിലകൊണ്ട രണ്ടു പേരുടെ മരണം ഇക്കാലഘട്ടത്തിലാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസം നിറഞ്ഞ ദിനം എന്ന്...

സീറതുന്നബി

ഇസ്റാഉം മിഅ്റാജും

നബി -ﷺ- യുടെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുത സംഭവങ്ങളില്‍ ഒന്നാണ് ഇസ്റാഉം മിഅ്റാജും. അവിടുത്തെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന പ്രകടമായ തെളിവായിരുന്നതോടൊപ്പം, എല്ലാവരുടെയും വിശ്വാസത്തിന്റെ ബലവും സത്യസന്ധതയും പരിശോധിക്കപ്പെട്ട...

സീറതുന്നബി

മദീനക്കാരുടെ വരവും അഖബഃ ഉടമ്പടിയും

മുസ്ലിംകളുടെ ചരിത്രത്തിൻ്റെ ഗതി തിരിച്ചു വിട്ട ഏറെ പ്രാധാന്യമർഹിക്കുന്ന സംഭവമാണ് അഖബഃ ഉടമ്പടി. മദീനയിലെ ഇസ്ലാമിക രാജ്യത്തിൻ്റെ ആരംഭം കുറിക്കുന്ന ആദ്യ പടികളിലൊന്ന്. പരീക്ഷണങ്ങളുടെയും പീഢനങ്ങളുടെയും വർഷങ്ങൾക്ക് ശേഷം...

സീറതുന്നബി

ഹിജ്റയുടെ ആരംഭം

മദീന! ഏതു മുസ്ലിമിൻ്റെ മനസ്സാണ് ആ നാടിനെ കുറിച്ച് കേൾക്കുമ്പോൾ സന്തോഷത്തോടെ മനസ്സ് കൊണ്ട് അവിടേക്ക് സഞ്ചരിക്കാത്തത്?! കുറച്ച് നേരമെങ്കിലും ആ നാട്ടിലെ മണ്ണിൽ കാൽ വെക്കാൻ കൊതിക്കാത്തത്?! മദീനയിലേക്കുള്ള പാലായനത്തിൻ്റെ തുടക്കം...

സീറതുന്നബി

മദീന…!

നബി -ﷺ- മദീനയിലെത്തുന്നു! മദീന അതിന് മുൻപോ ശേഷമോ ഇത്ര തിളക്കത്തോടെ നിന്നിട്ടില്ല. മദീനക്കാരുടെ മുഖങ്ങൾ വെട്ടിത്തിളങ്ങുന്നു. അവരുടെ നേതാവിനെ വരവേൽക്കാൻ -ആദ്യമായി കാണാൻ- പോകുന്നു-! അവിടെ തുടങ്ങുന്നു ചരിത്രത്തിലെ സാഹോദര്യത്തിൻ്റെ...

സീറതുന്നബി

മസ്ജിദുന്നബവിയുടെ നിർമ്മാണം

മുസ്ലിംകളുടെ മസ്ജിദുകളിൽ ഏറ്റവും മഹത്തരമായ രണ്ടാമത്തെ മസ്ജിദ്. മദീനയിലെ നമ്മുടെ റസൂലിൻ്റെ മസ്ജിദ്. നമ്മുടെ നബിയുടെ ഹൃദയം അതുമായി ചേർന്നുപിണഞ്ഞു കിടന്നു. അവിടുത്തെ സ്വഹാബികൾ ഓടിയണഞ്ഞത് ആ ഓല മേഞ്ഞ കെട്ടിടത്തിന് കീഴെയായിരുന്നു...

സീറതുന്നബി

ഇസ്ലാമിക രാജ്യം ഉയരുന്നു…

മദീനയിലെ റസൂലിൻ്റെയും -ﷺ- സ്വഹാബത്തിൻ്റെയും ആദ്യ വർഷം. ഒരു വടവൃക്ഷമായി വളരേണ്ട ഇസ്ലാമിക രാജ്യത്തിൻ്റെ ആരംഭദിനങ്ങൾ. രാജ്യ പൗരന്മാരോടും, അവിടെ ജീവിക്കുന്ന യഹൂദരും ബഹുദൈവാരാധകരുമായ മറ്റു രാജ്യനിവാസികളോടും നബി -ﷺ- സ്വീകരിച്ച...

സീറതുന്നബി

ബദ്റിൻ്റെ മണ്ണിലേക്ക്…

ചരിത്രം ഇവിടെ വേർതിരിയുന്നു; ബദ്റിന് മുൻപും ശേഷവുമെന്ന നിലക്ക്. ഭൗതികതയുടെ എല്ലാ പ്രൗഢികളുമായി കുതിച്ചു വരുന്ന ഒരു കൂട്ടവും, ദാരിദ്ര്യത്തിൻ്റെ പ്രകടമായ അടയാളങ്ങൾ പേറുന്ന ഒരു വിഭാഗവും. ബഹുദൈവാരാധനയുടെ മാലിന്യവും...

സീറതുന്നബി

സഹായം! വിജയം! പ്രതാപം!

ബദ്ർ യുദ്ധം ഓരോ മുസ്ലിമിൻ്റെയും മനസ്സിൽ അല്ലാഹുവിൻ്റെ സഹായം ആകാശത്തു നിന്നിറങ്ങിയതിൻ്റെ നന്ദി നിറക്കുന്ന ഓർമ്മകളാൽ ധനികമാണ്. സത്യത്തിനും നീതിക്കും ഇസ്ലാമിനും തന്നെയായിരിക്കും അന്തിമ വിജയം എന്ന പ്രതീക്ഷ നൽകുന്ന പാഠങ്ങളാൽ...

സീറതുന്നബി

ബദ്റിന് ശേഷം…

ബദ്ർ യുദ്ധ ശേഷം പ്രധാനപ്പെട്ട ചില സംഭവങ്ങൾ മദീനയിൽ നടന്നു. ബദ്റിലെ തടവുകാരുടെ വിഷയത്തിൽ മുസ്ലിംകൾ എടുത്ത സമീപനങ്ങൾ അതിൽ എടുത്തു പറയേണ്ട കാര്യമാണ്. അതോടൊപ്പം അല്ലാഹുവിൻ്റെ റസൂലിൻ്റെ പൊന്നുമകൾ ഫാത്വിമയുടെ വിവാഹം നടക്കുന്നതും ഈ...

സീറതുന്നബി

മദീനയിലെ കപടന്മാരും യഹൂദരും

ബദ്ർ യുദ്ധ വിജയത്തിന് ശേഷം മദീനയിലേക്ക് തിരിച്ചെത്തിയ നബി -ﷺ- യും സ്വഹാബത്തും പുതിയ രണ്ട് പ്രശ്നങ്ങൾ നേരിടേണ്ടതായുണ്ടായിരുന്നു. ഒന്ന്: ബദ്‌ർ യുദ്ധ വിജയത്തിലൂടെ മുസ്ലിംകളുടെ വളർച്ച നേരിൽ കണ്ട ബഹുദൈവാരാധകർ ചതിയും വഞ്ചനയും...

സീറതുന്നബി

ഉഹ്ദിന്റെ മണ്ണിലേക്ക്…

ബദ്റിലെ പരാജയത്തിന് പകരം വീട്ടണമെന്ന ചിന്തയുമായി മക്കയിലെ മുശ്രിക്കുകൾ അബൂ സുഫ്‌യാൻ്റെ നേതൃത്വത്തിൽ വലിയൊരു സൈന്യവുമായി മദീനയിലേക്ക് പുറപ്പെട്ടിരിക്കുന്നു. ഉഹ്‌ദ് മലയുടെ അടുത്തായി അവർ തമ്പടിക്കുകയും, മദീനക്കൊരു ഭീഷണിയായി...

സീറതുന്നബി

ഉഹ്ദ് യുദ്ധം ബാക്കി വെച്ചത്…

സായുധ വിജയങ്ങളുടെയും ആഘോഷങ്ങളുടെയും സന്തോഷങ്ങളുടെയും മാത്രം ചരിത്രമല്ല മദീന. പരാജയങ്ങളുടെയും നഷ്ടങ്ങളുടെയും വേദനകൾ നിറഞ്ഞ കഥകളും മദീനയിൽ കഴിഞ്ഞു പോയിട്ടുണ്ട്. ഉഹ്ദ് അവസാനിക്കുന്നത് അത്തരം വികാരങ്ങൾ മുസ്ലിംകളുടെ മനസ്സിൽ ബാക്കി...

സീറതുന്നബി

ഉഹ്ദിന് ശേഷമുള്ള മുശ്‌രിക്കുകൾ…

അറബികൾക്കിടയിൽ ബദ്‌റിലെ വിജയം മുസ്ലിംകൾക്ക് നൽകിയിരുന്ന മേൽക്കൈയ്യിനും മാനസികാധിപത്യത്തിനും ഉഹ്ദിലെ പരാജയത്തോടെ മങ്ങലേറ്റു. അതിൻ്റെ പ്രതിഫലനങ്ങളും പിന്നീടുള്ള മുശ്‌രിക്കുകളുടെ സമീപനങ്ങളിൽ പ്രകടമായിരുന്നു. ചതിയും വഞ്ചനയും...