റമദാനിലെ നോമ്പ് ഓരോ മുസ്‌ലിമിന്റെയും മേലും നിർബന്ധമായ കാര്യമാണ്. യാത്രയോ രോഗമോ പോലുള്ള എന്തെങ്കിലും പ്രയാസങ്ങൾ നേരിട്ടാൽ റമദാൻ മാസത്തിൽ ഈ നോമ്പ് ഒഴിവാക്കാൻ അല്ലാഹു അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ റമദാൻ കഴിയുകയും, തടസ്സങ്ങൾ നീങ്ങുകയും ചെയ്താൽ നഷ്ടപ്പെട്ട ഈ നോമ്പുകൾ നോറ്റു വീട്ടേണ്ടതുണ്ട്. റമദാനിലെ മുപ്പത് നോമ്പുകളും നഷ്ടപ്പെട്ടെങ്കിൽ മുപ്പത് നോമ്പുകൾ പിന്നീട് നോറ്റു വീട്ടണം. ഇരുപത്തൊമ്പത് ദിവസങ്ങളാണ് റമദാനിൽ ഉണ്ടായിരുന്നതെങ്കിൽ -ആ റമദാനിലെ എല്ലാ ദിവസത്തെയും നോമ്പ് നഷ്ടപ്പെട്ടാൽ- ഇരുപത്തിഒമ്പത് നോമ്പ് എടുത്തുവീട്ടണം. ഇനി റമദാനിലെ ചില ദിവസങ്ങളാണ് നഷ്ടപ്പെട്ടതെങ്കിൽ അത്രയും നോമ്പുകളാണ് നോറ്റുവീട്ടേണ്ടത്. ഈ പറഞ്ഞതിനുള്ള തെളിവ് അല്ലാഹുവിന്റെ വാക്കാണ്. അല്ലാഹു പറയുന്നു:

وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ 

“ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) ” (ബഖറ: 185)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment