റമദാനിൽ സ്ത്രീകൾക്ക് പുരുഷന്മാരെക്കാളും ഇബാദത്തുകൾ വർധിപ്പിക്കാൻ സാധിക്കും.!!

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ഭർത്താവിന്റെയും കുടുംബത്തിന്റെയും കാര്യങ്ങളിൽ പരിശ്രമിക്കുന്നതും, അവർക്ക് ആവശ്യമായ ഭക്ഷണംതയ്യാറാക്കുന്നതുമൊക്കെ ഇബാദത്തിൽ പെട്ട കാര്യങ്ങളാണ്. ഇതിലൊക്കെയും അവൾ അല്ലാഹുവിൽ നിന്ന് പ്രതിഫലം ആഗ്രഹിച്ചു കൊണ്ടാണ് ചെയ്യുന്നത് എങ്കിൽ അവളുടെ നന്മകൾ വർധിപ്പിക്കുന്നതാണ്.

ഭക്ഷണം തയ്യാറാക്കുന്ന സന്ദർഭങ്ങളിൽ അവള്‍ക്ക് അവളുടെ നാവ് അല്ലാഹുവിന്റെ ദിക്റിനാൽ നിറക്കാവുന്നതാണ്. ഭക്ഷണം പാകം ചെയ്യുമ്പോള്‍ തന്നെ അവൾക്ക് സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ് എന്നിങ്ങനെ ദിക്ര്‍ ചൊല്ലാവുന്നതാണ്. അവൾക്കു അതിനു വളരെ മഹത്തായ പ്രതിഫലമുണ്ട്. ഒരിക്കലും റമദാനിന്റെ പകലിൽ ഭക്ഷണം തയ്യാറാക്കുന്നു എന്നത് അല്ലാഹുവിനുള്ള ഇബാദത്തിന്റെ കാര്യത്തിൽ അവളെ തെറ്റിച്ചു കളയില്ല.

(ശൈഖ് സുലൈമാൻ റുഹൈലി -حَفِظَهُ اللهُّ- യുടെ بَيْنَ يَدَيّ رَمَضَان എന്ന ദർസിൽ നിന്നും.)

വിവർത്തനം: സഈദ് ബിൻ അബ്ദിസ്സലാം.

join t.me/alaswala

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment