ഒരു മുസ്‌ലിം അവന്റെ ദീനിനാണ് ദുനിയാവിനെക്കാള്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടത്. തന്റെ ദീനിന് തടസ്സമുണ്ടാക്കുന്ന ദുനിയാവിലെ കാര്യങ്ങള്‍ മുന്‍പില്‍ വന്നാല്‍ ദീനിനാണ് അവന്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടത്. റമദാനിലെ നോമ്പ് എന്നത് ‘അര്‍കാനുല്‍ ഇസ്‌ലാമില്‍’ (ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങള്‍) ഉള്‍പ്പെടുന്ന കാര്യമാണ്. അത് ഒരു മുസ്‌ലിം തന്റെ ദുനിയാവിന് വേണ്ടി ഒഴിവാക്കുക എന്നത് ശരിയല്ല തന്നെ.

അതിനാല്‍ സാധിക്കുമെങ്കില്‍ റമദാനിലെ അവന്റെ ജോലി നോമ്പ് നോല്‍ക്കാന്‍ കഴിയുന്ന രൂപത്തില്‍ അവന്‍ ക്രമീകരിക്കട്ടെ. അല്ലെങ്കില്‍ നോമ്പ് നോല്‍ക്കാന്‍ കഴിയുന്ന മറ്റേതെങ്കിലും ജോലി അവന്‍ അന്വേഷിക്കട്ടെ. അല്ലാഹുവിന് വേണ്ടി ഒരാള്‍ ഒരു കാര്യം ഉപേക്ഷിച്ചാല്‍ അവന് അതിനേക്കാള്‍ നല്ലത് അല്ലാഹു നല്‍കാതിരിക്കില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment