നോമ്പ്

മറ്റുള്ളവരെ നോമ്പ് തുറപ്പിക്കുന്നതിനുള്ള പ്രതിഫലം എന്താണ്?

മറ്റൊരാളെ നോമ്പ് തുറപ്പിക്കുന്നതിന് വലിയ പ്രതിഫലമാണ് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്.

عَنْ زَيْدِ بْنِ خَالِدٍ الجُهْنِيِّ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ فَطَّرَ صَائِماً كَانَ لَهُ مِثْلُ أَجْرِهِ، غَيْرَ أَنَّهُ لَا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئاً»

നബി -ﷺ- പറഞ്ഞു: “ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാല്‍, (നോമ്പ് നോറ്റവന്‍റെത്) പോലുള്ള പ്രതിഫലം തുറപ്പിച്ചവനുമുണ്ട്. നോമ്പുകാരന്‍റെ പ്രതിഫലത്തില്‍ നിന്ന് ഒന്നും കുറയാതെ തന്നെ.”

എന്നാല്‍ ഇന്നുള്ള നോമ്പ് തുറകളില്‍ ചിലതെങ്കിലും നോമ്പ് തുറപ്പിക്കുന്നവന്‍റെ പ്രശസ്തിയും, അവന്‍റെ ധര്‍മ്മശീലവും ജനങ്ങള്‍ക്കിടയില്‍ കൊട്ടിഘോഷിക്കാനുള്ള ഒരു ചടങ്ങായി മാറിയിരിക്കുന്നു. ഇവയെല്ലാം ഇഖ്ലാസിന് എതിരാകുമെന്നതില്‍ യാതൊരു സംശയവുമില്ല. അവയില്‍ നിന്ന് സുരക്ഷിതരാകാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തട്ടെ.

ഇതു പോലെ തന്നെ നിഷിദ്ധങ്ങൾ നടമാടുന്ന നോമ്പുതുറകളും നാം ഉപേക്ഷിക്കേണ്ടതുണ്ട്. മ്യൂസിക്കും സ്ത്രീപുരുഷന്മാരുടെ കൂടിക്കലരലും മറ്റു മോശത്തരങ്ങളും നടമാടുന്ന സദസ്സുകളിൽ അല്ലാഹുവിന് ഏറെ പ്രിയങ്കരമായ ഒരു സൽകർമ്മത്തിൻ്റെ പൂർത്തീകരണം നിശ്ചയിക്കുക എന്നത് എത്ര വൃത്തികേടാണ്!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: