നബി -ﷺ- നോമ്പ് തുറക്കാന്‍ സ്വീകരിച്ചിരുന്ന ഭക്ഷണക്രമം നബി -ﷺ- യുടെ ഹദീസില്‍ വന്നിട്ടുണ്ട്. അതിപ്രകാരമാണ്‌.

عن أَنَسِ بْنِ مَالِكٍ يَقُولُ «كَانَ رَسُولُ اللَّهِ -ﷺ- يُفْطِرُ عَلَى رُطَبَاتٍ قَبْلَ أَنْ يُصَلِّىَ فَإِنْ لَمْ تَكُنْ رُطَبَاتٌ فَعَلَى تَمَرَاتٍ فَإِنْ لَمْ تَكُنْ حَسَا حَسَوَاتٍ مِنْ مَاءٍ»

അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: “നബി -ﷺ- നിസ്കാരത്തിന് മുന്‍പ് നോമ്പ് തുറക്കാറുണ്ടായിരുന്നത് ഈത്തപ്പഴം കൊണ്ടായിരുന്നു. ഈത്തപ്പഴം ഇല്ലെങ്കില്‍ കാരക്ക കൊണ്ട്. കാരക്കയില്ലെങ്കില്‍ ഒരിറക്ക് വെള്ളം കുടിച്ച് കൊണ്ട്.” (അബൂദാവൂദ്:2356, തിര്‍മിദി:696, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

അപ്പോള്‍ കഴിയുമെങ്കില്‍ ഈത്തപ്പഴം. അതാണ്‌ ഏറ്റവും നല്ലത്. അതില്ലെങ്കില്‍ കാരക്ക. അതുമില്ലെങ്കില്‍ വെള്ളം കുടിച്ചു കൊണ്ട് നോമ്പ് തുറക്കാം. ഇതൊന്നുമില്ലെങ്കില്‍ ഹലാലായ ഏതു ഭക്ഷണം കഴിച്ചും നോമ്പ് തുറക്കാവുന്നതാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment