അത്താഴം കഴിക്കുന്നത് കൊണ്ട് ധാരാളം ഉപകാരങ്ങള്‍ ഉണ്ട്. ചിലത് മാത്രം താഴെ പറയാം.

ഒന്ന്: നബി-ﷺ-യുടെ സുന്നത്തിനെ പിന്‍പറ്റുക എന്ന വലിയ ഇബാദത്ത് അത്താഴത്തിലൂടെ സാധിക്കുന്നു.

രണ്ട്: അല്ലാഹുവിനുള്ള മഹത്തരമായ ഇബാദത്തുകളില്‍ എണ്ണപ്പെട്ട നോമ്പ് ആരോഗ്യത്തോടെയും, ഉന്മേഷത്തോടെയും നിര്‍വ്വഹിക്കാനും അത് സഹായകമാണ്.

മൂന്ന്: പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങളില്‍ നബി -ﷺ- എണ്ണിയിട്ടുള്ള അത്താഴ സമയങ്ങളിലൊന്നാണ് സുബ്ഹിയുടെ മുന്‍പുള്ള സമയം. ആ സമയം ഉണര്‍ന്നിരിക്കാനും, പ്രാര്‍ഥനകള്‍ നിര്‍വ്വഹിക്കാനും അത്താഴത്തിന് വേണ്ടി എഴുന്നേല്‍ക്കുന്നത് കാരണമായിത്തീരും.

നാല്: നബി -ﷺ- യുടെ ജീവിതത്തില്‍ അവിടുന്ന് പല സന്ദര്‍ഭങ്ങളിലും ശ്രദ്ധിച്ചു പോന്ന യഹൂദ-നസ്വാറാക്കളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കലും അത്താഴം കഴിക്കുന്നതിലുണ്ട്.

അഞ്ച്: സുബ്ഹി ജമാഅത്തിന് കൃത്യസമയത്ത് എത്തിച്ചേരാനും അത്താഴത്തിന് എഴുന്നേല്‍ക്കുന്നത് സഹായകരമാകും.

അത്താഴത്തിന്റെ ചില ഉപകാരങ്ങള്‍ മാത്രമാണിത്. ഇവയെല്ലാം കാരണമാകാം നബി -ﷺ- അത്താഴത്തിന്റെ ശ്രേഷ്ഠത ഊന്നിപ്പറഞ്ഞതും, ഇബാദത്തുകളില്‍ അതിനുള്ള മഹത്വം നമ്മെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തിയതും.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment