ചോദ്യം: കല്ല്യാണം കഴിക്കുക എന്നത് നിര്‍ബന്ധമോ (വാജിബ്) ഐച്ഛികമോ (സുന്നത്)?


ഉത്തരം: സാധിക്കുന്നവര്‍ക്ക് വിവാഹം കഴിക്കല്‍ ഏറെ പ്രോത്സാഹിക്കപ്പെട്ട സുന്നത്താണ്. കാരണം നബി -ﷺ- പറഞ്ഞു:

«يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ البَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ، فَإِنَّهُ لَهُ وِجَاءٌ»

“അല്ലയോ യുവ സമൂഹമേ! നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവര്‍ വിവാഹം കഴിക്കട്ടെ. തീര്‍ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും, ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നതുമാണ്. വിവാഹം സാധിക്കാത്തവരുണ്ടെങ്കില്‍ അവര്‍ നോമ്പ് എടുക്കട്ടെ. അത് അവന് ഒരു പരിചയാണ്,” (ബുഖാരി: 1905, മുസ്‌ലിം: 1400)

എന്നാല്‍ ചില വ്യക്തികളുടെ കാര്യത്തില്‍ -ഹറാമില്‍ വീണു പോയേക്കുമോ എന്നു ഭയക്കുന്ന, വിവാഹത്തിന്റെ ചിലവ് താങ്ങുന്നവര്‍ക്ക്- വിവാഹം ചിലപ്പോള്‍ നിര്‍ബന്ധമായേക്കാം.

(ലജ്നതുദ്ദാഇമ: 3/9624)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment