ചോദ്യം: ഞാന്‍ ദീന്‍ പാലിച്ചു ജീവിക്കുന്ന ഒരു മുസ്‌ലിം യുവാവാണ്. അല്‍ഹംദുലില്ലാഹ്. ദീന്‍ പാലിച്ചു ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെ ഞാന്‍ വിവാഹം ആലോചിച്ചിട്ടും ഉണ്ട്. എന്നാല്‍ അവളുടെ പിതാവ് പലിശ ബാങ്കിലാണ് ജോലി ചെയ്യുന്നത്. ഈ പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കുന്നതിന്റെ വിധി എന്താണ്? …


ഉത്തരം: താങ്കള്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന പെണ്‍കുട്ടി മതപരമായി ജീവിക്കുന്ന കുട്ടിയാണെങ്കില്‍ അവളെ കല്ല്യാണം കഴിക്കുന്നതില്‍ തെറ്റില്ല. അവളുടെ പിതാവ് ബാങ്കില്‍ ജോലി എടുക്കുന്നുണ്ട് എന്നത് നിങ്ങളുടെ വിവാഹത്തെ ബാധിക്കുകയില്ല. എന്നാല്‍, അവളുടെ പിതാവിനോടു ഈ ജോലിയില്‍ നിന്ന് പിന്മാറണമെന്ന് ഗുണദോഷിക്കാന്‍ മറക്കരുത്. ചിലപ്പോള്‍, അല്ലാഹു താങ്കള്‍ കാരണം അയാള്‍ക്ക് ഹിദായത് (സന്മാര്‍ഗം) നല്‍കിയേക്കാം.

(ലജ്നതുദ്ദാഇമ: 10358)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment