ചോദ്യം: എന്റെ കുടുംബത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അവളുടെ സഹോദരനോട് ഇതിനെ കുറിച്ച് സംസാരിച്ചിട്ടുമുണ്ട്. പക്ഷേ എന്റെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തില്‍ താല്‍പര്യമില്ല. പഴയ ചില അഭിപ്രായവ്യത്യാസങ്ങളും കുടുംബപ്രശ്നങ്ങളും ഒക്കെയാണ് കാരണം. ഞാന്‍ എന്റെ കുടുംബത്തെ ഉപേക്ഷിച്ച് അവളെ തന്നെ കല്ല്യാണം കഴിക്കണമോ? അല്ല; അവളെ ഉപേക്ഷിച്ചു കുടുംബത്തിന്റെ താല്‍പര്യം സംരക്ഷിക്കണമോ? എന്താണ് ഈ വിഷയത്തില്‍ ദീനിന്റെ വിധി?


ഉത്തരം: അവളെ കല്ല്യാണം കഴിക്കുന്നത് അനുവദനീയമാണ്. അതില്‍ യാതൊരു കുഴപ്പവുമില്ല. മതപരമായ യാതൊരു തടസ്സവും അതിലില്ല.

എന്നാല്‍ നിനക്കും നിന്റെ കുടുംബത്തിനും ഇടയിലുള്ള പ്രശ്നങ്ങള്‍ സാധിക്കാവുന്നത്ര പരിഹരിക്കാന്‍ ശ്രമിക്കുക എന്നതും അനിവാര്യമാണ്. ഒരു നിലക്കും കുടുംബവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ല എന്നാണ് തോന്നുന്നതെങ്കില്‍; ഞാന്‍ മനസ്സിലാക്കുന്നത് വേറെയും സ്ത്രീകള്‍ ഉണ്ടല്ലോ? എല്ലാ സ്ത്രീകളും ഒരു പോലെ തന്നെയാണ്. നിന്റെ കുടുംബത്തിന് കൂടി യോജിപ്പുള്ള ഏതെങ്കിലും പെണ്‍കുട്ടിയെ നിനക്ക് കല്ല്യാണം കഴിക്കാമല്ലോ? അതാകുമ്പോള്‍ ധാരാളം നന്മകള്‍ നിനക്ക് അതിലൂടെ നേടിയെടുക്കാനും കഴിയും.

എന്നാല്‍ നിന്റെ താല്പര്യത്തിന് യോജിച്ച മറ്റൊരു കുട്ടിയേയും നിനക്ക് വേറെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ഈ കുട്ടിയെ തന്നെ നിനക്ക് കല്ല്യാണം കഴിക്കാവുന്നതാണ്. അവളെ കല്ല്യാണം കഴിച്ചതിന് ശേഷം നിനക്ക് കുടുംബത്തെ അടുപ്പിക്കാന്‍ ശ്രമിപ്പിക്കുകയുമാവാം.

)നൂറുന്‍ അലദ്ദര്‍ബ്: 4983, 10/23)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment