ബിദ്അതുകള്‍

എനിക്ക് നബി-ﷺ-യുടെ ജന്മദിനം ആഘോഷിക്കാമോ?

الحَمْدُ لِلَّهِ الذِّي خَلَقَ الإِنْسَانَ وَعَلَّمَهُ مَا لَمْ يَعْلَمْ، وَالصََّلَاةُ وَالسَّلَامُ عَلَى رَسُولِ اللَّهِ سَيِّدِ وَلَدِ آدَمَ، وَعَلَى آلِهِ وَصَحْبِهِ خِيَارِ الأُمَمِ، أَمَّا بَعْدُ:

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; റബീഉൽ അവ്വൽ 12 ന് മറ്റുള്ള ദിവസങ്ങളെക്കാൾ വല്ല പ്രത്യേകതയുമുണ്ടെന്ന് തെളിയിക്കുന്ന നബി ﷺ യുടെ ഒരൊറ്റ ഹദീഥെങ്കിലും കിട്ടിയിരുന്നെങ്കിൽ.

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; നബി ﷺ അത് ചെയ്യാൻ പറയുകയോ അതിന് പ്രേരിപ്പിക്കുകയോ ഒരു സൂചനയെങ്കിലും നൽകുകയോ ചെയ്തിരുന്നുവെന്നതിന് ഒരൊറ്റ തെളിവെങ്കിലും എനിക്ക് ലഭിച്ചിരുന്നുവെങ്കിൽ.

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; റസൂൽ പൂർണമായും ഈ ദീൻ എത്തിച്ചു തന്നിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ലായിരുന്നുവെങ്കിൽ. ചില നന്മകളൊക്കെ റസൂൽ നമ്മെ പഠിപ്പിക്കാതെ വിട്ടുകളഞ്ഞിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നതെങ്കിൽ.

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; അബൂബക്ർ -رَضِيَ اللَّهُ عَنْهُ- മൗലിദിന് ഭക്ഷണ വിതരണം നടത്തിയതായി ഒരു തെളിവ് എനിക്ക് കിട്ടിയിരുന്നുവെങ്കിൽ.

  • അല്ലെങ്കിൽ ഉമർ -رَضِيَ اللَّهُ عَنْهُ- ആ ദിവസം അവധിയും ആഘോഷവുമൊക്കെ ആക്കിയിരുന്നുവെന്ന്;
  • അതല്ലെങ്കിൽ ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- ആ ദിവസം സദഖ ചെയ്യാനോ മറ്റു വല്ല സൽകർമവും ചെയ്യാനോ പറഞ്ഞിരുന്നുവെന്ന്;
  • അതുമല്ലെങ്കിൽ അലി -رَضِيَ اللَّهُ عَنْهُ- അന്നേ ദിവസം പ്രവാചക ചരിത്രം പഠിപ്പിക്കുന്ന സദസുകൾ വല്ലതും സംഘടിപ്പിച്ചിരുന്നുവെന്ന്;

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; ബിലാൽ, ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمْ- തുടങ്ങിയവർ, അല്ലെങ്കിൽ ഏതെങ്കിലുമൊരു സ്വഹാബി മൗലിദിന്റെ ദിവസം പ്രത്യേകമായി എന്തെങ്കിലുമൊരു ചടങ്ങ് ചെയ്തിരുന്നതായി എനിക്ക് അറിവു കിട്ടിയിരുന്നുവെങ്കിൽ;

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; നബി-ﷺ-യുടെ ഉന്നതമായ സ്ഥാനം എന്നെക്കാൾ മനസിലാക്കിയവരും, ഏറ്റവും നന്നായി നബി-ﷺ-യെ സ്നേഹിച്ചവരും ബഹുമാനിച്ചവരും സഹാബികളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ലായിരുന്നെങ്കിൽ;

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; നബികുടുംബത്തിൽ പെട്ടവരോ അല്ലാത്തവരോ ആയ ഏതെങ്കിലും ഒരു താബിഈ, മൗലിദ് ദിനത്തിൽ റസൂലി-ﷺ-ന്റെ മദ്ഹ് പാരായണം ചെയ്യാൻ പറയുന്ന ഒരൊറ്റ തെളിവെങ്കിലും ലഭിച്ചിരുന്നെങ്കിൽ;

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; നാല് ഇമാമുമാരിൽ ആരെങ്കിലും നബിദിനത്തെകുറിച്ച് ഒരു വാക്കെങ്കിലും പറഞ്ഞതായി വല്ല രേഖയുമുണ്ടായിരുന്നെങ്കിൽ; അല്ലെങ്കിൽ അവരിൽ ആരെങ്കിലും മൗലിദിന്റെ രാത്രിയിൽ പാടുകയും ആടുകയും ചെയ്തിരുന്നുവെന്ന്.

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; ഈ ഇമാമുമാരും അവർക്കു മുമ്പെ കഴിഞ്ഞു പോയവരുമൊക്കെ നബിﷺ യെ ആദരിക്കാത്ത, അവിടുത്തെ സ്ഥാനം മനസിലാക്കാത്ത മുരടന്മാരാണെന്നാണ് ഞാൻ വിശ്വസിക്കുന്നതെങ്കിൽ.

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; മുസ്‌ലിം ഉമ്മത്തിലെ ആദ്യത്തെ മൂന്നു തലമുറ നബി ﷺ യോടുള്ള സ്നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാത്തവരായിരുന്നു എന്നാണ് എന്റെ വിശ്വാസമെങ്കിൽ -കാരണം അവരാരും നബിദിനം ആഘോഷിച്ചിട്ടില്ലായിരുന്നു-.

അവസാനമായി…

നബിദിനം ആഘോഷിക്കാൻ ഞാൻ മുൻപന്തിയിലുണ്ടാകുമായിരുന്നു; നല്ലവരായ മുൻഗാമികളെ (സലഫുസാലിഹുകളെ) പിൻപറ്റുന്നതിനെക്കാൾ നല്ലത് പിൽകാലക്കാരുടെ പുത്തൻവാദങ്ങളാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നതെങ്കിൽ.

മദീനയിലെ നബി ﷺ യുടെ മസ്ജിദിലെ അധ്യാപകനും, ജാമിഅ ഇസ്‌ലാമിയയിലെ പ്രൊഫസറും, റസൂൽ ﷺ യെ അതിയായി സ്നേഹിക്കുന്നവരിലൊരാളുമായ ശൈഖ് സാലിഹ് ബിൻ അബ്ദിൽ അസീസ് സിന്ദി –حَفِظَهُ اللَّهُ– എഴുതിയ കുറിപ്പിന്റെ ആശയ വിവർത്തനം.

وَاللَّهُ حَسِيبُهُ وَلَا نُزَكِّي عَلَى اللَّهِ أَحَداً

وَصَلَّى اللَّهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِينَ

كَتَبَهُ : نِيَافُ بْنُ خَالِدٍ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

٢ ربيع الأول، ١٤٣٩

About the author

നിയാഫ് ബിന്‍ ഖാലിദ്

Leave a Comment