മര്‍കസുല്‍ ഇമാം ഇബ്നില്‍ ഖയ്യിം

الحَمْدُ لِلَّهِ، وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، أَمَّا بَعْدُ:

അല്ലാഹുവിന്റെ ദീന്‍ പഠിക്കുകയെന്നതും, സാധ്യമാകും വിധം അത് പ്രചരിപ്പിക്കുകയെന്നതും മുസ്ലിം സമൂഹത്തിന്റെ ബാധ്യതയാണ്. ഈ ബാധ്യതാ നിര്‍വഹണത്തില്‍ ഒരു ചെറിയ കാല്‍വെപ്പാണ്‌ ‘മര്‍കസുല്‍ ഇമാം ഇബ്നില്‍ ഖയ്യിം’. കുട്ടികള്‍ക്ക് ഇസ്ലാമിക വിജ്ഞാനവും, അതിന് അനുയോജ്യമായ തര്‍ബിയ്യതും പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശം സാക്ഷാല്‍കരിക്കാന്‍ അല്ലാഹു നമ്മെയും നിങ്ങളെയും സഹായിക്കട്ടെ.

നാല് വര്‍ഷത്തോളമായി ഒരു വീടിന് മുകളിലും, അതിനോട് ചേര്‍ന്നുള്ള ഒരു മസ്ജിദിലുമാണ് മര്‍കസ് പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്ന കുട്ടികളുടെ അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കും, ഇപ്പോള്‍ മര്‍കസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഈ സംവിധാനത്തില്‍ പരിമിതികളുണ്ട്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് പുതിയൊരു മസ്ജിദിനെ കുറിച്ചുള്ള ആലോചന ഉണ്ടായത്. കുട്ടികളുടെ പഠനവും, താമസവും സാധ്യമാകുന്ന രൂപത്തില്‍ ഒരു മസ്ജിദ് നിര്‍മ്മിക്കാന്‍ വേണ്ടിയുള്ള ഈ സംരഭത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. അല്ലാഹു നമുക്കേവര്‍ക്കും പ്രതിഫലം നല്‍കുമാറാകട്ടെ.

കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന്/പണം ഡെപ്പോസിറ്റ് ചെയ്യുന്നതിന് മുന്‍പ് വിളിക്കുക: +91 8592 08 4444