ചേലാകര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണ്‌. ഫിത്വ്-റതിന്റെ (ശുദ്ധപ്രകൃതി) ചര്യകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചേലാകര്‍മ്മം. പക്ഷേ ഒരാള്‍ക്ക് വയസ്സ് അധികരിക്കുകയും, ചേലാകര്‍മ്മം ചെയ്യുന്നത് വളരെ പ്രയാസകരമാവുകയും, സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ അയാള്‍ പേടിക്കുകയും ചെയ്‌താല്‍ അയാളുടെ മേല്‍ നിന്ന് ചേലാകര്‍മ്മം നിര്‍ബന്ധമാവുക എന്ന അവസ്ഥ ഇല്ലാതെയാകും. അത്തരം അവസ്ഥയില്‍ അയാള്‍ ചേലാകര്‍മ്മം ചെയ്യേണ്ടതില്ല.

കാരണം ആരോഗ്യത്തിനും ജീവനും പ്രശ്നമുണ്ടാക്കുമെങ്കില്‍ വുദുവും, ജനാബത്തിന്റെ കുളിയും വരെ നിര്‍ബന്ധമല്ലാതാകും. അപ്പോള്‍ ചേലാകര്‍മ്മം എന്തു കൊണ്ടും അങ്ങനെ ആവാന്‍ അര്‍ഹമാണ്. എന്നാല്‍ ചേലാകര്‍മ്മം പ്രയാസമുണ്ടാക്കില്ല എന്ന് അയാള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ ചേലാകര്‍മ്മം ചെയ്യല്‍ അയാളുടെ മേല്‍ നിര്‍ബന്ധമായി തന്നെ തുടരും. ഇന്ന് ആധുനിക വൈദ്യ ശാസ്ത്ര പുരോഗതി കാരണത്താലും മറ്റുമെല്ലാം ചേലാകര്‍മ്മം വളരെ എളുപ്പമുള്ള കാര്യങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട്. അതു കൊണ്ട് എത്രയും വേഗം ചേലാകര്‍മ്മം ചെയ്യാന്‍ -സാധിക്കുമെങ്കില്‍- അവന്‍ ശ്രമിക്കട്ടെ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment