എപ്പോഴാണ് ചേലാകര്‍മ്മം ചെയ്യേണ്ടത് എന്ന് വ്യക്തമാക്കുന്ന എന്തെങ്കിലും തെളിവുകള്‍ സ്ഥിരപ്പെട്ടു വന്നിട്ടില്ല. എന്നാല്‍ പ്രായപൂര്‍ത്തിയാകുന്നതോടെ ചേലാകര്‍മ്മം നിര്‍ബന്ധമാകും എന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. (മജ്മൂഅ/നവവി: 1/351) പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ നിര്‍ബന്ധമാകും എന്ന അഭിപ്രായമാണ് ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- തിരഞ്ഞെടുത്തത്. എന്നാല്‍ കുട്ടിയുടെ മേലല്ല; മറിച്ച് രക്ഷകര്‍ത്താവിന്റെ മേലാണ് ഈ ബാധ്യത നിലനില്‍ക്കുക.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. എപ്പോഴാണ് കുട്ടിയുടെ മേല്‍ നിര്‍ബന്ധമാകുക എന്ന ചര്‍ച്ച മാറ്റി വെച്ചാല്‍, കുട്ടി ചെറുതായിരിക്കുമ്പോള്‍ തന്നെ ചേലാകര്‍മ്മം ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. കാരണം അത് കുട്ടിക്ക് കൂടുതല്‍ എളുപ്പവും, ചേലാകര്‍മ്മം ചെയ്യപ്പെട്ട -ആരോഗ്യകരമായ- നിലയില്‍ വളരാന്‍ സഹായിക്കുന്നതുമായിരിക്കും. (മജ്മൂഅ/നവവി: 1/351)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment