കുട്ടിയുടെ മുടി വടിക്കാന്‍ കൈത്തഴക്കവും പരിചയവുമുള്ള ആള്‍ ഉണ്ടാകണം. ഇല്ലെങ്കില്‍ കുട്ടിയുടെ തലയില്‍ മുറിവുണ്ടാകാനും അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുവാനും കാരണമായേക്കാം. അത്തരം അവസ്ഥകളില്‍ തലമുടി വടിക്കുന്നത് ഒഴിവാക്കുന്നതില്‍ ഒരു തെറ്റുമില്ല. പ്രത്യേകിച്ച് തല വടിക്കുക എന്നത് സുന്നത്ത് മാത്രമാണ് താനും. എന്നാല്‍ കുട്ടിയുടെ മുടിയുടെ ഏകദേശ തൂക്കം കണക്കാകി, അതിന്റെ അളവില്‍ വെള്ളിയോ അതിന് തുല്ല്യമായ പണമോ ദാനം ചെയ്യാവുന്നതാണ്. (അവലംബം: ലിഖാഉല്‍ ബാബുല്‍ മഫ്തൂഹ്/ശൈഖ് ഇബ്‌നു ഉസൈമീന്‍: 120)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment