കുട്ടികള്‍ക്ക് പേരിടുമ്പോള്‍

ഏതു ദിവസമാണ് പേരിടാന്‍ ഏറ്റവും നല്ലത്?

കുട്ടി ജനിച്ച് ഏഴാം ദിവസം പേരിടുന്നത് സുന്നത്താണ്.

عَنْ سَمُرَةَ بْنِ جُنْدُبٍ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «كُلُّ غُلاَمٍ رَهِينَةٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ وَيُحْلَقُ وَيُسَمَّى»

മറ്റൊരു ഹദീസില്‍ നബി -ﷺ- പറഞ്ഞു: “എല്ലാ കുട്ടിയും അവന്റെ അഖീഖയുടെ മേല്‍ പണയത്തിലാണ്. ഏഴാം ദിവസം അവന്റെ മേല്‍ അറുക്കപ്പെടുകയും, (മുടി) വടിച്ചു നീക്കപ്പെടുകയും, (കുട്ടിക്ക്) പേര് നല്‍കപ്പെടുകയും വേണം.” (അബൂ ദാവൂദ്: 2838)

നബി -ﷺ- അവിടുത്തെ മകനായ ഇബ്രാഹീമിന് പേരിട്ടത് കുട്ടി ജനിച്ച അതേ രാത്രിയിലാണ്. (മുസ്ലിം: 2315) അബൂ മൂസ -رَضِيَ اللَّهُ عَنْهُ- വിന്റെ കുട്ടിക്കും (ബുഖാരി: 5467) അബൂ ത്വല്‍ഹതുല്‍ അന്‍സ്വാരിയുടെ കുട്ടിക്കും (ബുഖാരി: 5470, മുസ്ലിം: 2144) ജനിച്ച ദിവസം തന്നെ നബി -ﷺ- പെരിട്ടതായും ഹദീസുകളില്‍ കാണാം. ഈ ഹദീസുകളില്‍ നിന്ന് ജനിച്ച ദിവസം തന്നെ പേരിടുന്നതും സുന്നത്താണെന്ന് മനസ്സിലാക്കാം.

ഇനി ഒരാള്‍ കുട്ടി ജനിച്ച് ഏഴു ദിവസം കഴിഞ്ഞോ ഏഴു ദിവസങ്ങള്‍ക്ക് മുന്‍പോ പേര് നല്‍കിയാലും തെറ്റില്ല. അതെല്ലാം അനുവദനീയമാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: