ഏറ്റവും മോശം പേരുകള്‍ എന്ന് നബി -ﷺ- വിശേഷിപ്പിച്ച പേരുകളാണിവ. അവിടുന്ന് പറഞ്ഞു:

وَعَنْ أَبِي وَهَبٍ الجُشَمِيِّ وَفِيهِ أَنَّ النَّبِيَّ -ﷺ- قَالَ: « … وَأَصْدَقُهَا حَارِثٌ وَهَمَّامٌ، وَأَقْبَحُهَا حَرْبٌ وَمُرَّةُ» [أبو داود: 4950]

“(പേരുകളില്‍) ഏറ്റവും മോശം ഹര്‍ബ് (حرب),മുര്‍റ (مرة) എന്നീ പേരുകളാണ്.” (അബൂ ദാവൂദ്: 4950)

ഹര്‍ബ് എന്നാല്‍ യുദ്ധം എന്നാണര്‍ഥം. യുദ്ധം നശീകരണത്തിന്റെയും തകര്‍ക്കലിന്റെയും അര്‍ത്ഥങ്ങളാണ് ഉള്‍ക്കൊള്ളുന്നത് എന്നതിനാലാണ് ആ പേരുകള്‍ നബി -ﷺ- മാറ്റിയത്. മുര്‍റ എന്നാല്‍ കയ്പ്പിനെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. മനുഷ്യര്‍ക്ക് പൊതുവെ ഇഷ്ടപ്പെടാത്ത രുചികളിലൊന്നാണ് കയ്പ്പ് എന്നറിയാമല്ലോ? അത് കൊണ്ടാണ് ആ പേര് മോശമാണെന്ന് നബി -ﷺ- അറിയിച്ചത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • പേർഷ്യൻ ഭാഷയിലുള്ള അറബിനാമം ആണ് എൻറെ മകന് ഇട്ടിട്ടുള്ളത് അവൻറെ പേര് മുഹമ്മദ് റിസ് വി ( Rizvi) ഇത് അനുവദനീയമാണോ? ഇതിൻറെ അർത്ഥം സ്വർഗാവകാശി എന്നാണ് .

Leave a Comment