കുട്ടികള്‍ക്ക് പേരിടുമ്പോള്‍

ഹാരിസ്, ഹമ്മാം എന്നീ പേരുകള്‍ക്ക് വല്ല പ്രത്യേകതയുമുണ്ടോ?

ഏറ്റവും സത്യസന്ധമായ പേരുകള്‍ ആണ് അവ എന്ന് നബി -ﷺ- വിശേഷിപ്പിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:

وَعَنْ أَبِي وَهَبٍ الجُشَمِيِّ وَفِيهِ أَنَّ النَّبِيَّ -ﷺ- قَالَ: « … وَأَصْدَقُهَا حَارِثٌ وَهَمَّامٌ، وَأَقْبَحُهَا حَرْبٌ وَمُرَّةُ» [أبو داود: 4950]

“(പേരുകളില്‍) ഏറ്റവും സത്യസന്ധമായ ഹാരിസം (حَارِثٌ) ഹമ്മാമും (هَمَّمٌ) ആണ്.” (അബൂ ദാവൂദ്: 4950)

ഹാരിഥ് എന്നാല്‍ സമ്പാദിക്കുകയും ജോലി എടുക്കുകയും ചെയ്യുന്നവന്‍ എന്നാണ് അര്‍ഥം. ഹമ്മാം എന്നാലാകട്ടെ; വിഷമവും ടെന്‍ഷനുകളും ഉള്ളവന്‍ എന്നുമാണ് അര്‍ഥം. ഈ രണ്ടും ഏതൊരു മനുഷ്യനിലും കാണാവുന്ന സ്വഭാവങ്ങളാണ്. അതു കൊണ്ടാണ് ഏതൊരാള്‍ക്ക് ഈ പേര് നല്‍കിയാലും അതേറ്റവും സത്യസന്ധമായ പേരായിരിക്കും എന്ന് നബി -ﷺ- പറഞ്ഞത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: