ചോദ്യം: ബ്രിട്ടനിലെ സ്കൂളുകള്‍ മിക്സഡ് സ്കൂളുകളാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചാണ് ഇവിടെ പഠിക്കുന്നത്. ഒരേ സ്ഥലത്ത്, ഒരുമിച്ച് നീന്തല്‍ പഠിക്കാനും കുളിക്കാനും ഇവര്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നുണ്ട്. കുളിക്കുന്ന സന്ദര്‍ഭത്തില്‍ പെണ്‍കുട്ടികള്‍ മുഴുവനായോ, ചിലപ്പോള്‍ ഭാഗികമായോ നഗ്നരായിരിക്കും. പെണ്‍കുട്ടികള്‍ തീരെ ചെറിയ കുട്ടികളാണെങ്കില്‍ ഇതിലൊന്നും കുഴപ്പമില്ലെന്നാണ് ചില പണ്ഡിതന്മാര്‍ നല്‍കിയിരിക്കുന്ന ഫത്വ. എന്താണ് ഈ വിഷയത്തിലെ ശരി? …


ഉത്തരം: ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി പഠിപ്പിക്കുക എന്നത് ഹറാമാണ്. അതു പോലെ തന്നെയാണ് ഇടകലര്‍ന്നുള്ള നീന്തലും കുളിയുമെല്ലാം. അത് ചെറിയ കുട്ടികള്‍ക്കും വലിയ കുട്ടികള്‍ക്കും ഒരു പോലെ നിഷിദ്ധമാണ്. കാരണം ഇത്തരം കാര്യങ്ങള്‍ പല ഫിത്നകളും (കുഴപ്പങ്ങളും) ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പരസ്പരം ഔറത് (ശരീരത്തില്‍ മറഞ്ഞിരിക്കേണ്ട സ്ഥലങ്ങള്‍) കാണാനും ഇത് കാരണമാകും. അനേകം കുഴപ്പങ്ങള്‍ക്കും, തിന്മകള്‍ വര്‍ദ്ധിക്കാനും ഇത്തരം രീതികള്‍ കാരണമാകും.

(ഫതാവാ ലജ്നതിദ്ദാഇമ: 12/169)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment