ചോദ്യം: മതം പഠിക്കാന്‍ സാധിക്കാത്ത സാധാരണക്കാര്‍ എന്താണ് ചെയ്യേണ്ടത്?


ഉത്തരം: അറിവില്ലാത്ത, മതവിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ കഴിവില്ലാത്ത സാധാരണക്കാരുടെ മേല്‍ നിര്‍ബന്ധമായിട്ടുള്ളത് പണ്ഡിതന്മാരോട് ചോദിക്കലാണ്.

അല്ലാഹു -تعالى- പറഞ്ഞു:

فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لَا تَعْلَمُونَ

“നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ നിങ്ങള്‍ അറിവുള്ളവരോട് ചോദിക്കുക.” (നഹ്ല്‍: 43)

പണ്ഡിതന്മാരോട് ചോദിക്കണമെന്ന് അല്ലാഹു ഇത്തരക്കാരോട് കല്‍പ്പിച്ചതില്‍ നിന്ന് അവര്‍ക്ക് ബാധ്യതയായിട്ടുള്ളത് തഖ്ലീദ് ആണെന്ന് മനസ്സിലാക്കാം. എന്നാല്‍, തഖ്ലീദിന്റെ കൂട്ടത്തില്‍ നിഷിദ്ധമായിട്ടുള്ളത് ഏതെങ്കിലും ഒരു പ്രത്യേക മദ്ഹബ് സ്വീകരിക്കുകയും, എല്ലാ സന്ദര്‍ഭത്തിലും അതിനെ അന്ധമായി അനുകരിക്കുക എന്നതുമാണ്. തെളിവിന് വിരുദ്ധമായാലും അതിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നവര്‍ തെറ്റായ തഖ്ലീദിലാണ്.

എന്നാല്‍, മതവിഷയങ്ങളില്‍ ഗവേഷണത്തിന് സാധിക്കുന്ന, ധാരാളം വിജ്ഞാനം നേടിയിട്ടുള്ളവര്‍ മതവിദ്യാര്‍ഥികള്‍ക്ക് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗവേഷണം നടത്തുകയും, അവരവര്‍ക്ക് ശരിയാണെന്ന് മനസ്സിലായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയുമാകാം.

എന്നാല്‍, തുടക്കക്കാരായ മതവിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും മേല്‍ ബാധ്യതയായിട്ടുള്ളത്, മതവിജ്ഞാനവും സൂക്ഷ്മതയും ഉള്ള, സത്യത്തിനോട് ഏറ്റവും അടുത്തു നില്‍ക്കുന്നവര്‍ എന്ന് അവര്‍ക്ക് മനസ്സിലാകുന്നവരെ തഖ്ലീദ് ചെയ്യലാണ്.

(മജ്മൂഉ ഫതാവാ വ റസാഇല്‍ ഇബ്നി ഉഥൈമീന്‍: 26/49-50)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment