തീര്‍ച്ചയായും. പെരുന്നാള്‍ ദിവസം കുളിക്കല്‍ പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്. സഹാബികളില്‍ പലരില്‍ നിന്നും അത് സ്ഥിരപ്പെട്ടിട്ടുണ്ട്. എന്നാല്‍ നബി -ﷺ- യില്‍ നിന്ന് സ്വഹീഹായി ഈ വിഷയത്തില്‍ ഹദീസ് വന്നിട്ടില്ല.

ഒരിക്കല്‍ അലി -رَضِيَ اللَّهُ عَنْهُ- യോട് ഒരാള്‍ കുളിയെ കുറിച്ച് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നീ ഉദ്ദേശിക്കുന്നെങ്കില്‍ എല്ലാ ദിവസവും കുളിക്കുക!” അപ്പോള്‍ അയാള്‍ പറഞ്ഞു: “അതല്ല! (ഞാന്‍ ചോദിക്കുന്നത് സുന്നത്തായ) കുളിയെ കുറിച്ചാണ്.” അപ്പോള്‍ അദ്ദേഹം പറഞ്ഞു: “ജുമുഅ ദിവസം, അറഫ ദിവസം, ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്വ്-ഹ ദിവസങ്ങള്‍.” (ഇര്‍വാഉല്‍ ഗലീല്‍: 1/177)

പൊതുവെ എല്ലാ ദിവസവും കുളിക്കുക എന്നത് ശീലമുള്ള ചിലര്‍ ഈ ചോദ്യവും ഉത്തരവും പ്രത്യേകം ഇവിടെ നല്‍കേണ്ടതുണ്ടോ എന്ന് സംശയിച്ചേക്കാം. എന്നാല്‍ അവരെ ഓര്‍മ്മപ്പെടുത്താനുള്ളത് പെരുന്നാള്‍ ദിവസത്തെ കുളി സാധാരണ എല്ലാ ദിവസവും നിങ്ങള്‍ കുളിക്കുന്നത് പോലെ കുളിച്ചാല്‍ സുന്നത്തിന്റെ പ്രതിഫലം പൂര്‍ണ്ണമായി ലഭിക്കുകയില്ല. അതിന് പ്രത്യേകം നിയ്യത് (ഉദ്ദേശം) വേണ്ടതുണ്ട്. അതില്ലെങ്കില്‍ ഈ സുന്നത്ത് എടുത്ത പ്രതിഫലം ലഭിക്കുകയില്ല. കാരണം പ്രവര്‍ത്തനങ്ങള്‍ക്ക് നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം നല്‍കപ്പെടുക.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment