ആഘോഷങ്ങള്‍

ഇസ്ലാമിലെ രണ്ട് ഈദുകളും നിശ്ചയിക്കപ്പെട്ടതിന് പിന്നിലുള്ള യുക്തി എന്താണ്?

ഇസ്ലാമിലെ രണ്ട് ഈദുകളും മഹത്തരമായ രണ്ട് ഇബാദതുകള്‍ക്ക് ശേഷമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്; നോമ്പും ഹജ്ജുമാണ് അവ. ഈ രണ്ട് ഇബാദതുകളും അല്ലാഹു -تَعَالَى- അവന്റെ സച്ചരിതരായ അടിമകള്‍ക്ക് ധാരാളമായി തിന്മ പൊറുത്തു കൊടുക്കുകയും അവരെ നരകത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്ന ദിനങ്ങളില്‍ പെട്ടതാണ്. അതിലുള്ള സന്തോഷവും ആഹ്ലാദവും ഓരോ മുസ്ലിമും ഈ ദിനങ്ങളില്‍ പ്രകടിപ്പിക്കുന്നു.

അതോടൊപ്പം ഏറ്റവും ശ്രേഷ്ഠമായ രാപ്പകലുകള്‍ ജീവിക്കാന്‍ കഴിഞ്ഞതിന് ശേഷമാണ് ഓരോ മുസ്ലിമും ഈ രണ്ടു പെരുന്നാളുകളുടെയും സന്തോഷത്തിലേക്ക് പ്രവേശിക്കുന്നത്. റമദാന്‍ ലൈലതുല്‍ ഖദര്‍ എന്ന അതിമഹത്തരമായ രാത്രിയെ അതിന്റെ അവസാനത്തെ പത്തില്‍ ഉള്‍ക്കൊള്ളുന്നു. ഹജ്ജിന്റെ മാസമായ ദുല്‍ ഹിജ്ജയാകട്ടെ, ഏറ്റവും ശ്രേഷ്ഠമായ പത്ത് പകലുകളെയും വര്‍ഷത്തിലെയും ഏറ്റവും ശ്രേഷ്ഠമായ ദിവസം -അറഫ ദിനത്തെയും- ഉള്‍ക്കൊള്ളുന്നു. ഈ ദിനങ്ങള്‍ ഏതൊരു മുസ്ലിമിനും അവന്റെ പരലോകത്തിലേക്കുള്ള മുതലെടുപ്പ് ഏറ്റവും ലാഭകരമായി നടത്താവുന്ന ദിവസങ്ങളാണ്. മഹത്തരമായ ലാഭം കരസ്ഥമാക്കിയ ഓരോ മുസ്ലിമിനും സന്തോഷിക്കാവുന്ന രണ്ട് ദിവസങ്ങള്‍ -രണ്ട് പെരുന്നാളുകള്‍- അതിന് ശേഷം അല്ലാഹു ഇക്കാരണത്താലും നിശ്ചയിച്ചു കൊടുത്തിരിക്കുന്നു.

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Comment