പെരുന്നാൾ നിസ്കാരത്തിന്റെ സമയം ആരംഭിക്കുക സൂര്യൻ ഉദിക്കുന്നത് മുതലാണ്. ശേഷം സൂര്യൻ മദ്ധ്യത്തിൽ നിന്ന് തെറ്റുന്നത് വരെ പെരുന്നാൾ നിസ്കാരത്തിന്റെ സമയം നിലനിൽക്കുന്നു. ഇതിനിടയിൽ പെരുന്നാൾ നിസ്കരിക്കാവുന്നതാണ്. എന്നാൽ വലിയ പെരുന്നാൾ നിസ്കാരം (ഈദുൽ അദ്വഹ) നേരത്തെ നിർവ്വഹിച്ചു തീർക്കുന്നതാണ് കൂടുതൽ നല്ലത്. കാരണം മുസ്‌ലിംകൾക്ക് അതിന് ശേഷം അവരുടെ (ഈദുൽ അദ്വഹ) ഉദ്വുഹിയ്യത്ത് അറുക്കുക പോലുള്ള കാര്യങ്ങളിൽ വ്യാപൃതരാകാൻ അതാണ് കൂടുതൽ സഹായകരം. എന്നാൽ ചെറിയ പെരുന്നാൾ നിസ്കാരം കുറച്ച് വൈകിക്കുന്നതും നല്ലതാണ്. കാരണം ഫിത്വർ സകാത്ത് കൊടുത്തു തീർക്കാനുള്ളവർക്ക് പെരുന്നാൾ നിസ്കാരത്തിന് മുൻപ് അത് കൊടുത്തു തീർക്കാൻ അതിലൂടെ സാധിക്കും. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment