ആഘോഷങ്ങള്‍

സ്ത്രീകള്‍ മുസ്വല്ലയിലേക്ക് പുറപ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്?

സ്ത്രീകള്‍ മുസ്വല്ലയിലേക്ക് പുറപ്പെടുമ്പോള്‍ ഒരു മുസ്ലിം സ്ത്രീ പുറത്തിറങ്ങുമ്പോള്‍ പാലിക്കേണ്ട എല്ലാ മര്യാദകളും പാലിക്കണം. അവയില്‍ ചിലത് താഴെ നല്‍കാം.

1- ശരീരം മുഴുവന്‍ -മുഖം അടക്കം- മൂടുന്ന വസ്ത്രം ധരിക്കണം.

2- മണം പുറത്തേക്ക് അടിക്കുന്ന സുഗന്ധം പുരട്ടരുത്.

3- ആകര്‍ഷകമായ അലങ്കാരമുള്ള വസ്ത്രം ധരിക്കരുത്.

4- നിഴലടിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുത്.

5- ഇടുങ്ങിയ വസ്ത്രങ്ങള്‍ ധരിക്കരുത്.

6- വഴിയില്‍ അവള്‍ കണ്ണുകള്‍ താഴ്ത്തട്ടെ.

7- അന്യപുരുഷന്മാരുമായി സംസാരിക്കേണ്ട ആവശ്യം വന്നാല്‍ ശബ്ദം മയപ്പെടുത്തി -കൊഞ്ചിക്കുഴഞ്ഞു- സംസാരിക്കരുത്.

8- ലജ്ജയോടെയും ഒതുക്കത്തോടെയും നടക്കുക. ശബ്ദമുണ്ടാക്കുന്ന പാദസരങ്ങളോ ശ്രദ്ധ ക്ഷണിക്കുന്ന ചെരുപ്പുകളോ ധരിക്കരുത്.

ഇതല്ലാതെ ഇസ്ലാം പ്രോത്സാഹിപ്പിച്ച എല്ലാ നന്മകളും അവള്‍ പ്രാവര്‍ത്തികമാക്കുകയും, എല്ലാ തിന്മകളില്‍ നിന്നും അവള്‍ വിട്ടുനില്‍ക്കുകയും ചെയ്യട്ടെ. അവളെ ഉപദ്രവിക്കാനും മ്ലേഛതകളിലേക്ക് വലിച്ചിഴക്കാനും ശ്രമിക്കുന്നവരില്‍ നിന്നും, അവര്‍ പടച്ചു വിടുന്ന ആശയക്കുഴപ്പങ്ങളില്‍ നിന്നും അല്ലാഹു അവളെയും നമ്മെയും കാത്തു രക്ഷിക്കട്ടെ!

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Comment