عَنِ ابْنِ عَبَّاسٍ: «أَنَّ النَّبِيَّ –ﷺ- صَلَّى يَوْمَ الفِطْرِ رَكْعَتَيْنِ لَمْ يُصَلِّ قَبْلَهَا وَلاَ بَعْدَهَا»

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: നബി -ﷺ- ഈദുല്‍ ഫിത്വറില്‍ മുസ്വല്ലയിലേക്ക് പുറപ്പെട്ടു. എന്നിട്ട് അവിടുന്നു രണ്ട് റക്അത് (പെരുന്നാള്‍) നിസ്കാരം നിര്‍വ്വഹിച്ചു. അതിന് മുന്‍പോ ശേഷമോ അവിടുന്ന് നിസ്കരിച്ചില്ല.” (ബുഖാരി: 989, മുസ്‌ലിം: 884)

ഇമാം ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “നബി -ﷺ- യോ സ്വഹാബികളോ മുസ്വല്ലയില്‍ എത്തി കഴിഞ്ഞാല്‍ പെരുന്നാള്‍ നിസ്കാരത്തിന് മുന്‍പോ ശേഷമോ നിസ്കാരം നിര്‍വ്വഹിക്കാറില്ലായിരുന്നു.” (സാദുല്‍ മആദ്: 1/443)

ഹാഫിദ് ഇബ്‌നു ഹജര്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “ചുരുക്കത്തില്‍ പെരുന്നാള്‍ നിസ്കാരത്തിന് മുന്‍പോ ശേഷമോ ഏതെങ്കിലും സുന്നത്ത് നിസ്കാരം സ്ഥിരപ്പെട്ടിട്ടില്ല. ജുമുഅ നിസ്കാരത്തോട് താരതമ്യം ചെയ്തു കൊണ്ട് അങ്ങനെ നിസ്കരിക്കാം എന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടെങ്കിലും (ആ അഭിപ്രായം ശരിയല്ല.” (ഫത്ഹുല്‍ ബാരി: 2/476)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment