പെരുന്നാളില്‍ ചൊല്ലേണ്ട തക്ബീര്‍ ഓരോരുത്തരും സ്വയം ചൊല്ലുകയാണ് വേണ്ടത്. ഒരാള്‍ ചൊല്ലികൊടുക്കുകയും മറ്റുള്ളവര്‍ അത് ഏറ്റു പറയുകയും ചെയ്യുക എന്ന രീതി മതത്തില്‍ കടത്തി കൂട്ടപ്പെട്ട പുത്തനാചാരമാണ് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.

ശൈഖ് അല്‍ബാനി -رَحِمَهُ اللَّهُ- പറഞ്ഞു: “ഇന്ന് ചിലര്‍ ചെയ്യുന്ന പോലെ, എല്ലാവരും ഒരേ സ്വരത്തില്‍ തക്ബീര്‍ ഉച്ചത്തില്‍ ചൊല്ലുക എന്ന രീതി സ്ഥിരപ്പെട്ടിട്ടില്ല. അതിനാല്‍ നീ ഇക്കാര്യം സൂക്ഷിക്കുക.” (സില്‍സിലതുസ്സ്വഹീഹ: 1/121)

ഈ ബിദ്അത് എതിര്‍ത്തു കൊണ്ട് ശൈഖ് ഹമൂദ് അത്തുവൈജിരി -رَحِمَهُ اللَّهُ- ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. മസ്ജിദുല്‍ ഹറമില്‍ നിലനില്‍ക്കുന്ന ഒരുമിച്ചു ചൊല്ലുന്ന തക്ബീറിനെയും, അതില്‍ അവര്‍ സ്വീകരിക്കുന്ന പ്രത്യേക ഈണത്തെയും ശക്തമായി ഈ ഗ്രന്ഥത്തില്‍ ശൈഖ് വിമര്‍ശിച്ചിട്ടുണ്ട്.

പ്രസ്തുത ഗ്രന്ഥത്തിന് എഴുതി നല്‍കിയ ആമുഖത്തില്‍ ശൈഖ് ഇബ്‌നു ബാസ് -رَحِمَهُ اللَّهُ- പറഞ്ഞു: “മസ്ജിദുല്‍ ഹറമില്‍ പെരുന്നാളിന്റെ പകലില്‍ ചിലര്‍ ചെയ്യുന്ന ഒരുമിച്ചുള്ള തക്ബീര്‍ ചൊല്ലലും, പ്രത്യേക ഈണം സ്വീകരിക്കലുമെല്ലാം എതിര്‍ക്കപ്പെടേണ്ട ബിദ്അതാണ് എന്നതില്‍ സംശയമില്ല.” (ഇന്‍കാറുത്തക്ബീറുല്‍ ജമാഈ: 7)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment