അതെ! സ്വഹാബികളില്‍ നിന്നും അനേകം സലഫുകളില്‍ നിന്നും സ്ഥിരപ്പെട്ട സുന്നത്താണ് ഇത്. ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- രണ്ട് ഈദുകളിലും മുസ്വല്ലയില്‍ എത്തുന്നത് വരെ ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലാറുണ്ടായിരുന്നു എന്നത് സ്ഥിരപ്പെട്ടിട്ടുണ്ട്. (സ്വഹീഹ: 170)

ഇമാം അഹ്മദ് -رَحِمَهُ اللَّهُ- പറഞ്ഞു: “വീട്ടില്‍ നിന്ന് പുറപ്പെട്ടാല്‍ മുസ്വല്ല എത്തുന്നത് വരെ ഉറക്കെ തക്ബീര്‍ ചൊല്ലണം. അലിയ്യു ബ്നു അബീ ത്വാലിബ്‌, ഇബ്‌നു ഉമര്‍, അബൂ ഉമാമ, അബൂ റഹ്മ്, എന്നിങ്ങനെ വലിയൊരു വിഭാഗം സ്വഹാബികളില്‍ നിന്ന് അത് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്‌, അബാനു ബ്നു ഉസ്മാന്‍, അബൂ ബക്ര്‍ ബ്നു മുഹമ്മദ്‌ എന്നിവരുടെ അഭിപ്രായവും അതാണ്‌.” (മുഗ്നി: 2/263)

ഖേദകരമെന്ന് പറയട്ടെ, ഈ സുന്നത്തില്‍ വലിയൊരു വിഭാഗം മുസ്‌ലിംകള്‍ ഇന്ന് അവലംബം കാണിച്ചു തുടങ്ങിയിരിക്കുന്നു. ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- യുടെ മേല്‍ നല്‍കിയ ഹദീസ് പരാമര്‍ശിച്ചു കൊണ്ട് ശൈഖ് അല്‍ബാനി -رَحِمَهُ اللَّهُ- പറഞ്ഞു: “മുസ്‌ലിമീങ്ങള്‍ ചെയ്തു വരുന്ന, മുസ്വല്ലയിലേക്കുള്ള വഴിയില്‍ ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലുക എന്ന പ്രവര്‍ത്തനം മതത്തില്‍ സ്ഥിരപ്പെട്ടതാണ് എന്നതിനുള്ള തെളിവ് ഈ ഹദീസില്‍ ഉണ്ട്. എന്നാല്‍ ധാരാളം പേര്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ അലസത കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. മതപരമായ പ്രേരണയുടെ കുറവും, സുന്നത്ത് പ്രകടമാക്കാനുള്ള ലജ്ജയുമാണ്‌ ഇതിന്റെയെല്ലാം കാരണം. ജനങ്ങള്‍ക്ക് ദീന്‍ പറഞ്ഞു കൊടുക്കുന്നവര്‍ വരെ ഇത്തരം അവസ്ഥയില്‍ പെട്ടിട്ടുണ്ട് എന്നതാണ് അതിനേക്കാള്‍ ഖേദകരം…” (സില്‍സിലതുസ്സ്വഹീഹ: 1/121)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment