ആഘോഷങ്ങള്‍

മുസ്വല്ലയിലേക്ക് വാഹനത്തില്‍ പോകുന്നതോ നടന്നു പോകുന്നതോ ശ്രേഷ്ഠം?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

സഅദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പെരുന്നാളില്‍ (മുസ്വല്ലയിലേക്ക്) പുറപ്പെടാറുള്ളതും തിരിച്ചു വരാറുള്ളതും നടന്നു കൊണ്ടായിരുന്നു. (ഇബ്നു മാജ: 1294) ഇതിന് സമാനമായി ഇബ്നു ഉമര്‍ -رَضِيَ اللَّهُ عَنْهَا- യും പറഞ്ഞിട്ടുണ്ട്. (ഇബ്നു മാജ: 1295)

ഇമാം തിര്‍മിദി -رَحِمَهُ اللَّهُ- പറഞ്ഞു: “ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം എന്നാണ് ബഹുഭൂരിക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. പെരുന്നാള്‍ നിസ്കാരത്തിന് നടന്നു കൊണ്ട് പോകുന്നത് മുസ്തഹബ്ബാണ് എന്ന് അവരെല്ലാം അഭിപ്രായപ്പെട്ടിരുന്നു.” (തിര്‍മിദി: 530 ആം ഹദീസിന് ശേഷം)

എന്നാല്‍ എന്തെങ്കിലും ഒഴിവുകഴിവ് ഉണ്ടെങ്കിലോ, പ്രയാസം അനുഭവപ്പെടുമെങ്കിലോ ഒക്കെ വാഹനം ഉപയോഗിക്കാം. അതില്‍ യാതൊരു തെറ്റുമില്ല.

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

%d bloggers like this: