ദുല്‍ ഹിജ്ജ

എന്തൊക്കെയാണ് ദുൽ ഹിജ്ജ മാസത്തിന്റെ പ്രത്യേകതകൾ?

ദുല്‍ ഹിജ്ജ മാസത്തിന് അനേകം പ്രത്യേകതകള്‍ ഉണ്ട്. അവ ഇവിടെ ചുരുക്കി പറയാം.

• അറബി മാസങ്ങളിൽ അവസാനത്തേത്.

• അല്ലാഹു പവിത്രമാക്കിയ മാസങ്ങളിൽ രണ്ടാമത്തേത്.

• പരിശുദ്ധ ഹജ്ജ് കർമം നിർഹിക്കപ്പെടാനായി അല്ലാഹു തിരഞ്ഞെടുത്ത മാസം.

• ഇസ്‌ലാമിന്റെ രണ്ടു ആഘോഷ ദിവസങ്ങളിൽ ഒന്നായ (عِيدُ الأَضْحَى) ബലി പെരുന്നാൾ ദുൽഹിജ്ജ മാസത്തിലാണ്.

ഇബാദത്തുകളുടെ മാതാക്കൾ (أُمَّهَاتُ الطَّاعَاتِ) എന്നറിയപ്പെടുന്ന, ഇസ്‌ലാമിന്റെ സ്തംഭങ്ങളായ നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ഇബാദത്തുകളും കൂടാതെ മറ്റു മാസങ്ങളിലൊന്നുമില്ലാത്ത മറ്റു പല ഇബാദത്തുകളും (ഉളുഹിയ്യത്, തക്ബീർ) സമ്മേളിക്കുന്ന വർഷത്തിലെ ഒരേയൊരു മാസം.

• ദുനിയാവിലെ ദിവസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠതയുള്ളത് ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങൾക്ക്.

• അതിൽ തന്നെ (يَوْمُ النَّحرِ) അറവിന്റെ ദിവസം എന്നറിയപ്പെടുന്ന പെരുന്നാൾ ദിവസത്തിന് കൂടുതൽ ശ്രേഷ്ഠത.

• ഈ ദിവങ്ങളിലെ സൽകർമങ്ങളാണ് അല്ലാഹുവിന് ഏറെ പ്രിയങ്കരമായിട്ടുള്ളത്.

• ഈ ദിവസങ്ങളിലെ സൽകർമ്മങ്ങൾക്കാണ് അല്ലാഹുവിങ്കൽ ഏറ്റവുമധികം പ്രതിഫലമുള്ളത്.

• ഈ ദിവസങ്ങളെക്കൊണ്ട് അല്ലാഹു ഖുർആനിൽ സത്യം ചെയ്ത് പറഞ്ഞിട്ടുണ്ട്. (وَلَيَالٍ عَشْرٍ)

• മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുന്ന അറഫാ ദിവത്തിലെ നോമ്പ് (يَومُ عَرَفَةَ) ഈ മാസത്തിലാണ്.

• അല്ലാഹു അവന്റെ അടിയാറുകൾക്ക് ഏറ്റവുമധികം നരകമോചനം നൽകുന്നത് ഈ മാസത്തിലെ അറഫാ ദിനത്തിലാണ് (يَومُ عَرَفَةَ).

About the author

ഹയാസ് അലി ബിന്‍ അബ്ദി റഹ്മാന്‍

Leave a Comment