(ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- രചിച്ച ഒരു കവിതയുടെ ആശയ വിവര്‍ത്തനം)

أَعُبَّادَ المَسِيحِ لَنَا سُؤَالٌ   …   نُرِيدُ جَوَابَهُ مِمَّنْ وَعَاهُ

ഹേ ക്രൈസ്തവരേ! നിങ്ങളോട് ഞങ്ങള്‍ക്ക് ചില ചോദ്യങ്ങളുണ്ട്. വിവരമുള്ളവര്‍ ആരെങ്കിലും മറുപടി നല്‍കുമെന്ന പ്രതീക്ഷയില്‍ ചോദിക്കട്ടെ.

إذا ماتَ الإِلهُ بِصُنْع قومٍ   …  أمَاتُوهُ فَما هذَا الإِلهُ؟

ഒരു കൂട്ടം മനുഷ്യരുടെ പീഡനങ്ങളേറ്റ് ദൈവം മരിച്ചുവെന്നാണല്ലോ? മനുഷ്യര്‍ക്ക് കൊലപ്പെടുത്താന്‍ കഴിയുന്ന ദൈവമാണിതെങ്കില്‍ അതെന്തൊരു ദൈവമാണ്?!

وَهَلْ أرضاه ما نَالُوهُ مِنْهُ؟  …  فبُشْرَاهمْ إذا نالُوا رِضَاهُ

ജനങ്ങള്‍ ദൈവത്തെ വേദനിപ്പിക്കുമ്പോള്‍ അവന് അവര്‍ ചെയ്യുന്നതെല്ലാം ഇഷ്ടമായിരുന്നോ?! അങ്ങനെയെങ്കില്‍ ദൈവത്തിന്റെ ഇഷ്ടം ലഭിച്ച അവരെത്ര ഭാഗ്യവാന്മാര്‍?!

وَإِنْ سَخِطَ الذِي فَعَلُوهُ فيه   …   فَقُوَّتُهُمْ إِذًا أوْهَتْ قُوَاهُ

അല്ല! അവര്‍ ദൈവത്തെ വേദനിപ്പിക്കുമ്പോള്‍ ദൈവത്തിന് അവരോടു ദേഷ്യമായിരുന്നെന്നോ?! അഹാ! ദൈവത്തെ തോല്‍പ്പിക്കാന്‍ കഴിയുന്ന ഈ മനുഷ്യരുടെ ശക്തി അപാരം തന്നെ!

وَهَلْ بَقِيَ الوُجُودُ بِلَا إِلهٍ   …   سَمِيعٍ يَسْتَجِيبُ لِمَنْ دَعَاهُ؟

ദൈവം മരിച്ചപ്പോള്‍ ലോകം അവനില്ലാതെ കഴിഞ്ഞു പോയല്ലേ?! അപ്പോള്‍ ദൈവത്തെ വിളിച്ചു പ്രാര്‍ഥിച്ചവരുടെ പ്രാര്‍ഥനകള്‍ കേട്ടതാരായിരുന്നു?!

وَهَلْ خَلَتِ الطِّبَاقُ السَّبْعُ لَمَّا   …  ثَوَى تَحتَ التُّرَابِ، وَقَدْ عَلاَهُ؟

എഴാകാശങ്ങള്‍ക്ക് മുകളിലല്ലേ ദൈവം?! മണ്ണിനടിയില്‍ മറമാടപ്പെട്ടപ്പോള്‍ അവന്‍ അതിന്റെ മുകളിലില്ലായിരുന്നോ?!

وَهَلْ خَلَتِ الْعَوَالِمُ مِن إِلهٍ … يُدَبِّرُهَا، وَقَدْ سُمِرَتْ يَدَاهُ؟

കുരിശാണിയില്‍ കൈകള്‍ തറക്കപ്പെട്ട നിലയില്‍ ദൈവം ഇരിക്കവെ, ലോകത്തെ നിയന്ത്രിക്കാന്‍ ഒരു ദൈവം ഇല്ലാതെ പോയോ?!

وَكَيْفَ تَخَلَّتِ الأَمْلَاكُ عَنْهُ … بِنَصْرِهِمُ، وَقَدْ سَمِعُوا بُكاهُ؟

അവന്റെ വിലാപം കേട്ടിട്ടും മലകുകളെല്ലാം ‘ദൈവ’ത്തെ സഹായിക്കാതെ വിട്ടുവോ?!

وَكَيْفَ أَطَاقَتِ الخَشَبَاتَُ حَمْلَ الْ … إلهِ الحقِّ مشدودًا قَفاه؟

പിരടി കെട്ടിയ നിലയില്‍ ‘ദൈവത്തെ’ താങ്ങിനിര്‍ത്താന്‍ മരത്തടികള്‍ക്കെങ്ങിനെ സാധിച്ചു?!

وَكيْفَ دَنَا الحَدِيدُ إِلَيْهِ حَتَّى … يُخَالِطَهُ، وَيَلْحَقَهُ أذَاهُ؟

എങ്ങനെ ആ ഇരുമ്പാണികള്‍ക്ക് അവന്റെ ശരീരത്തില്‍ തുളച്ചു കയറാനും, കഠിന വേദന അവനെ അറിയിക്കാനും കഴിഞ്ഞു?!

وَكيْفَ تَمكَّنَتْ أَيْدِي عِدَاهُ … وَطَالَتْ حَيْثُ قَدْ صَفَعُوا قَفَاهُ؟

എങ്ങനെ ‘ദൈവ’ത്തിന്റെ ശത്രുക്കള്‍ക്ക് അവന്റെ നേരെ കൈ നീട്ടാനും, പിരടിയില്‍ തല്ലാനും കഴിഞ്ഞു?!

وَهَلْ عَادَ المَسِيحُ إِلَى حَيَاةٍ … أَمِ المُحْيي لَهُ رَبٌّ سِوَاهُ؟

മരണ ശേഷം ഈസ (യേശു) തന്നെ സ്വയം ജീവിതത്തിലേക്ക് മടങ്ങിയതാണോ? അതല്ല, അദ്ദേഹത്തിനു ജീവന്‍ തിരിച്ചു നല്‍കിയ മറ്റു വല്ല ‘ദൈവ’വുമുണ്ടോ?

وَيَا عَجَباً لِقَبْرٍ ضَمَّ رَبًّا … وَأَعْجَبُ مِنْهُ بَطْنٌ قَدْ حَوَاهُ

ഹാ അത്ഭുതം! ദൈവത്തെ മൂടിയ ഖബര്‍! അല്ല! അതിനെക്കാളത്ഭുതം! ദൈവത്തെ ചുറ്റി വരിഞ്ഞ ഗര്‍ഭപാത്രം!

أَقَامَ هُنَاكَ تِسْعًا مِنْ شُهُورٍ … لَدَى الظُّلُمَاتِ مِنْ حَيْضٍ غِذَاهُ

ഒന്‍പത മാസം മാതാവിന്റെ ആര്‍ത്തവ രക്തം ഭക്ഷണമാക്കി ദൈവം ആ ഇരുട്ടുകളില്‍ കഴിഞ്ഞത്രെ!

وَشَقَّ الْفَرْجَ مَوْلُودًا صَغِيرًا … ضَعِيفاً، فَاتِحًا لِلثَّدْي فَاهُ

മാതാവിന്റെ ഗുഹ്യാവയം പിളര്‍ത്തി കുഞ്ഞായി, ദുര്‍ബലനായി, മുല കുടിക്കാന്‍ വാ പിളര്‍ന്ന കുഞ്ഞായി ‘ദൈവം’ പിറന്നു!

وَيَأْكُلُ، ثمَّ يَشْرَبُ، ثمَّ يَأْتِي … بِلَازِمِ ذَاكَ، هَلْ هذَا إِلهُ؟

അവന്‍ തിന്നു! കുടിച്ചു! ഹോ! അതിന് ശേഷം വേണ്ടതും ചെയ്തു. ഇതാണോ ‘ദൈവം’?

تَعَالَى اللهُ عَنْ إِفْكِ النَّصَارَى … سَيُسأَلُ كُلُّهُمْ عَمَّا افْتَراهُ

നസ്വാറാക്കള്‍ കെട്ടിച്ചമച്ചുണ്ടാക്കിയതില്‍ നിന്ന് അല്ലാഹു ഉന്നതനായിരിക്കുന്നു! ഇതിനെക്കുറിച്ചെല്ലാം അവര്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും!

أَعُبَّادَ الصَّلِيبِ، لأَيِّ مَعْنًى … يُعَظَّمُ أوْ يُقَبَّحُ مَنْ رَمَاهُ؟

ഹേ കുരിശിനെ ആരാധിക്കുന്നവരേ! എന്തിനാണ്‌ നിങ്ങളാ കുരിശിനെ ബഹുമാനിക്കുന്നത്?! അതിനെ എതിര്‍ക്കുന്നവരെ ആക്ഷേപിക്കുന്നത്?!

وَهَلْ تَقْضِي العقولُ بِغَيْرِ كَسْرٍ … وَإحْرَاقٍ لَهُ، وَلِمَنْ بَغَاهُ؟

കുരിശു തകര്‍ക്കാനും കത്തിച്ചു കളയാനും, ‘ദൈവത്തെ’ ഉപദ്രവിച്ചവരെയും അതു പോലെ ചെയ്യാനുമല്ലേ ബുദ്ധി പറയയേണ്ടിയിരുന്നത്?!

إِذَا رَكِبَ الإِلهُ عَلَيْهِ كَرْهاً … وَقَدْ شُدَّتْ لِتَسْمِيرٍ يَدَاهُ

നിങ്ങളുടെ ‘ദൈവത്തെ’ അതിന് മുകളിലല്ലേ നിര്‍ബന്ധിച്ചു കയറ്റിയത്?! അവന്റെ കൈകള്‍ അതിനു മുകളിലല്ലേ ആണിയടിച്ചു കയറ്റപ്പെട്ടത്?!

فَذَاكَ المَرْكَبُ المَلْعُونُ حَقًّا … فَدُسْهُ، لا تَبُسْهُ إِذْ تَرَاهُ

ആ നശിച്ച വാഹനം! അത് കാണുമ്പോള്‍ ഉടനെ പേടിക്കുകയല്ല വേണ്ടത്; തകര്‍ത്തു പൊടിയാക്കുകയല്ലേ ചെയ്യേണ്ടത്?!

يُهَانُ عَلَيْهِ رَبُّ الْخَلقِ طُرًّا … وتَعْبُدُهُ؟ فَإِنَّكَ مِنْ عِدَاهُ

‘ലോകങ്ങളുടെ സൃഷ്ടാവ്’ അതിന് മുകളിലാണ് നിന്ദിക്കപ്പെട്ടത്. എന്നിട്ട് നീ അതിനെ ആരാധിക്കുകയോ?! ഹോ! നീ തീര്‍ച്ചയായും ദൈവത്തിന്റെ ശത്രു തന്നെ.

فإِنْ عَظَّمْتَهُ مِنْ أَجْلِ أَنْ قَدْ … حَوَى رَبَّ العِبَادِ، وَقَدْ عَلاَهُ

മനുഷ്യരുടെ ദൈവത്തെ വഹിച്ചതല്ലേ; അതു കൊണ്ട് ബഹുമാനിച്ചേക്കാം എന്നാണു നീ പറയുന്നതെങ്കില്‍;

وَقَدْ فُقِدَ الصَّلِيبُ، فإِنْ رَأَيْنَا … لَهُ شَكْلاً تَذَكَّرْنَا سَنَاهُ

ഇനിയിപ്പോള്‍ കുരിശു കണ്ടാല്‍ ‘ദൈവം’ അവന്റെ വേദനകളില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചോര്‍മ്മ വരുമെന്നാണെങ്കില്‍;

فَهَلَّا للقبورِ سَجَدْتَ طُرًّا … لِضَمِّ القبرِ رَبَّكَ في حَشَاهُ؟

അങ്ങനെയെങ്കില്‍ ഉടനെ നീ ഖബറുകള്‍ക്ക് കൂടി നിനക്ക് സാഷ്ടാംഘം നമിച്ചു കൂടെ? കാരണം കുറച്ച് കാലം ദൈവത്തെ ആ ഖബറും പൊതിഞ്ഞിരുന്നല്ലോ?!

فَيَا عَبْدَ المِسيحِ أَفِقْ، فَهَذَا … بِدَايَتُهُ، وَهذَا مُنْتَهاهُ

ഹേ ഈസയുടെ അടിമേ! എഴുന്നേല്‍ക്ക്. ഇതാ! ഇതതിന്റെ തുടക്കമാണ്. നിന്റെ വിവരക്കേടിന്റെ അവസാനവും.

[ ലേഖനം ഇമേജ് പോസ്റ്റ്റുകളായി ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക ]

تَرْجَمَهُ الاخُ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment