മനുഷ്യനെ സൃഷ്ടിക്കുകയും അവന് വേണ്ടതെല്ലാം ഒരുക്കി വെക്കുകയും ചെയ്ത സൃഷ്ടാവായ അല്ലാഹു -تَعَالَى- തന്നെയാണ് മനുഷ്യരുടെ വൈയക്തികവും, സാമൂഹികവും, രാഷ്ട്രീയവുമെന്നു വേണ്ട എല്ലാ മേഖലകളിലും വിധി പ്രഖ്യാപിക്കേണ്ടതെന്നത് കേവല യുക്തി കൊണ്ട് മാത്രം മനസ്സിലാക്കാവുന്ന കാര്യമാണ്. മനുഷ്യരെ അവരുടെ തോന്നലുകള്‍ക്ക് അനുസരിച്ച് അഴിച്ചു വിടാതെ ഓരോരുത്തര്‍ക്കും അനുയോജ്യമായത് എന്താണെന്നും, അവര്‍ക്ക് ഉപദ്രവകരമായത് എതെല്ലാമാണെന്നും കൃത്യമായ വിശദീകരിച്ചു തരികയാണ് കാരുണ്യവാനായ റബ്ബ് ചെയ്തത്.
എന്നാല്‍ അവന്റെ വിധി വിലക്കുകളെ തിരസ്കരിക്കുകയും, മാനുഷിക നിയമങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും പിറകെ പോവുകയും ചെയ്യുന്നവര്‍ സൃഷ്ടാവായ അല്ലാഹുവിന്റെയും, മനുഷ്യരുടെയും, ആകാശഭൂമികളുടെയും ശത്രുവാണ്. അവരുടെ തിന്മ വളരെ ഗൌരവമേറിയതും, അതിന്റെ അനന്തരഫലങ്ങള്‍ അപകടകരവും ആയിരിക്കുന്നു.
അല്ലാഹുവിന്റെ വിധിയിലേക്ക് -ഖുര്‍ആനിലെക്കും സുന്നത്തിലേക്കും- മനുഷ്യര്‍ തിരിച്ചു വരേണ്ടതിന്റെ പ്രാധാന്യവും, മാനുഷിക നിയമങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ഇസങ്ങളുടെയും അനിസ്ലാമികതയും കുഫ്റും വ്യക്തമാക്കുന്ന ശൈഖ് അബ്ദുല്‍ അസീസ് ബ്നു അബ്ദില്ലാഹി ബ്നു ബാസ് -رَحِمَهُ اللَّهُ- യുടെ മനോഹര കൃതിയുടെ വിവര്‍ത്തനം.