عَنِ ابْنِ مَسْعُودٍ -رَضِيَ اللَّهُ عَنْهُ-، أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «آخِرُ مَنْ يَدْخُلُ الْجَنَّةَ رَجُلٌ، فَهْوَ يَمْشِي مَرَّةً، وَيَكْبُو مَرَّةً، وَتَسْفَعُهُ النَّارُ مَرَّةً، فَإِذَا مَا جَاوَزَهَا الْتَفَتَ إِلَيْهَا، فَقَالَ: تَبَارَكَ الَّذِي نَجَّانِي مِنْكِ، لَقَدْ أَعْطَانِي اللَّهُ شَيْئًا مَا أَعْطَاهُ أَحَدًا مِنَ الْأَوَّلِينَ وَالْآخِرِينَ …

ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “അവസാനം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന വ്യക്തി; കുറച്ചു നടന്നും ചിലപ്പോള്‍ മുഖം കുത്തിവീണും, നരകം അയാളെ മറിച്ചിട്ടുമെല്ലാമാണ് (അയാള്‍ പുറത്തു കടക്കുക.) അതില്‍ നിന്ന് പുറത്തു കടന്നു കഴിഞ്ഞാല്‍ അയാള്‍ തിരിഞ്ഞു നില്‍ക്കും. എന്നിട്ട് പറയും: ‘നിന്നില്‍ നിന്ന് എന്നെ രക്ഷിച്ചവനായ (അല്ലാഹു) അനുഗ്രഹപൂര്‍ണനായിരിക്കുന്നു. ഭൂമിയില്‍ ഒരാള്‍ക്കും -ആദ്യത്തെയാള്‍ മുതല്‍ അവസാനത്തെയാള്‍ വരെയുള്ള ഒരാള്‍ക്കും- നല്‍കാത്തത് അല്ലാഹു എനിക്ക് നല്‍കിയിരിക്കുന്നു.’

… فَتُرْفَعُ لَهُ شَجَرَةٌ، فَيَقُولُ: أَيْ رَبِّ، أَدْنِنِي مِنْ هَذِهِ الشَّجَرَةِ فَلِأَسْتَظِلَّ بِظِلِّهَا، وَأَشْرَبَ مِنْ مَائِهَا.

അപ്പോള്‍ അയാള്‍ക്ക് വേണ്ടി ഒരു വൃക്ഷം ഉയര്‍ത്തി നല്‍കപ്പെടും. അയാള്‍ പറയും: ‘എന്റെ റബ്ബേ! എന്നെ ഈ മരത്തിന്റെ അരികിലേക്ക് എത്തിക്കേണമേ! എനിക്ക് അതിന്റെ തണലു കൊള്ളുകയും, അതിന്റെ വെള്ളം കുടിക്കുകയും ചെയ്യാം.

فَيَقُولُ اللَّهُ عَزَّ وَجَلَّ: يَا ابْنَ آدَمَ، لَعَلِّي إِنَّ أَعْطَيْتُكَهَا سَأَلْتَنِي غَيْرَهَا، فَيَقُولُ: لَا، يَا رَبِّ، وَيُعَاهِدُهُ أَنْ لَا يَسْأَلَهُ غَيْرَهَا.

അപ്പോള്‍ അല്ലാഹു പറയും: ‘ഹേ ആദമിന്റെ മകനേ! നീ ചോദിക്കുന്നത് നിനക്ക് ഞാന്‍ നല്‍കിയാല്‍ ചിലപ്പോള്‍ നീ ഇനിയും ചോദിച്ചേക്കാം.’ അപ്പോള്‍ അയാള്‍ പറയും: ‘എന്റെ റബ്ബേ! ഇല്ല. (ഒരിക്കലും ചോദിക്കുകയില്ല.)’ അയാള്‍ ഇനിയൊന്നും ചോദിക്കുകയില്ലെന്ന് അല്ലാഹുവിനോട് കരാര്‍ ചെയ്യും.

وَرَبُّهُ يَعْذِرُهُ لِأَنَّهُ يَرَى مَا لَا صَبْرَ لَهُ عَلَيْهِ، فَيُدْنِيهِ مِنْهَا، فَيَسْتَظِلُّ بِظِلِّهَا، وَيَشْرَبُ مِنْ مَائِهَا، ثُمَّ تُرْفَعُ لَهُ شَجَرَةٌ هِيَ أَحْسَنُ مِنَ الْأُولَى.

അയാള്‍ക്ക് ഇനിയും (ആ അനുഗ്രഹത്തിന് വേണ്ടി കാത്തിരിക്കാനുള്ള) ക്ഷമയില്ലെന്നതു കൊണ്ട് റബ്ബ് അവന് ഒഴിവുകഴിവു നല്‍കും. അങ്ങനെ അവനെ ആ വൃക്ഷത്തിന്റെ അരികിലേക്ക് അടുപ്പിക്കും. അയാള്‍ അതിന്റെ തണല്‍ കൊള്ളുകയും, അതിന്റെ വെള്ളം കുടിക്കുകയും ചെയ്യും. അപ്പോള്‍ അവന് വേണ്ടി മുന്‍പുള്ളതിനെക്കാള്‍ നല്ല മറ്റൊരു വൃക്ഷം ഉയര്‍ത്തപ്പെടും.

فَيَقُولُ: أَيْ رَبِّ، أَدْنِنِي مِنْ هَذِهِ لِأَشْرَبَ مِنْ مَائِهَا، وَأَسْتَظِلَّ بِظِلِّهَا، لَا أَسْأَلُكَ غَيْرَهَا.

അപ്പോള്‍ അയാള്‍ പറയും: ‘എന്റെ റബ്ബേ! എന്നെ ഈ മരത്തിന്റെ അരികിലേക്ക് എത്തിക്കേണമേ! എനിക്ക് അതിന്റെ വെള്ളം കുടിക്കുകയും, തണലു കൊള്ളുകയും, ചെയ്യാം. ഇനി മറ്റൊന്നും ഞാന്‍ ചോദിക്കുകയില്ല.’

فَيَقُولُ: يَا ابْنَ آدَمَ، أَلَمْ تُعَاهِدْنِي أَنْ لَا تَسْأَلَنِي غَيْرَهَا، فَيَقُولُ: لَعَلِّي إِنْ أَدْنَيْتُكَ مِنْهَا تَسْأَلُنِي غَيْرَهَا، فَيُعَاهِدُهُ أَنْ لَا يَسْأَلَهُ غَيْرَهَا.

അപ്പോള്‍ അല്ലാഹു പറയും: ‘ഹേ ആദമിന്റെ മകനേ! എന്നോട് മറ്റൊന്നും ചോദിക്കില്ലെന്ന് നീ കരാര്‍ ചെയ്തതല്ലേ? ഞാന്‍ നിന്നെ ഈ മരത്തിന്റെ അരികിലേക്ക് അടുപ്പിച്ചാല്‍ നീ എന്നോട് മറ്റെന്തെങ്കിലും ചോദിച്ചേക്കാം.’ അപ്പോള്‍, ഇനിയൊന്നും ചോദിക്കുകയില്ലെന്ന് അയാള്‍ അല്ലാഹുവുമായി കരാര്‍ ചെയ്യും.

وَرَبُّهُ يَعْذِرُهُ لِأَنَّهُ يَرَى مَا لَا صَبْرَ لَهُ عَلَيْهِ، فَيُدْنِيهِ مِنْهَا فَيَسْتَظِلُّ بِظِلِّهَا، وَيَشْرَبُ مِنْ مَائِهَا.

അയാള്‍ക്ക് ഇനിയും (ആ അനുഗ്രഹത്തിന് വേണ്ടി കാത്തിരിക്കാനുള്ള) ക്ഷമയില്ലെന്നതു കൊണ്ട് റബ്ബ് അവന് ഒഴിവുകഴിവു നല്‍കും. അങ്ങനെ അവനെ ആ വൃക്ഷത്തിന്റെ അരികിലേക്ക് അടുപ്പിക്കും. അയാള്‍ അതിന്റെ തണല്‍ കൊള്ളുകയും, അതിന്റെ വെള്ളം കുടിക്കുകയും ചെയ്യും.

ثُمَّ تُرْفَعُ لَهُ شَجَرَةٌ عِنْدَ بَابُِ الْجَنَّةِ هِيَ أَحْسَنُ مِنَ الْأُولَيَيْنِ، فَيَقُولُ: أَيْ رَبِّ، أَدْنِنِي مِنْ هَذِهِ لِأَسْتَظِلَّ بِظِلِّهَا، وَأَشْرَبَ مِنْ مَائِهَا، لَا أَسْأَلُكَ غَيْرَهَا.

അപ്പോള്‍ അവന് വേണ്ടി സ്വര്‍ഗത്തിന്റെ വാതിലിന് അരികിലായി മറ്റൊരു വൃക്ഷം ഉയര്‍ത്തപ്പെടും. ആദ്യം കണ്ട രണ്ടു വൃക്ഷങ്ങളെക്കാള്‍ മനോഹരമായിരിക്കും ഇത്. അപ്പോള്‍ അയാള്‍ പറയും: ‘എന്റെ റബ്ബേ! എന്നെ ഈ മരത്തിന്റെ അരികിലേക്ക് എത്തിക്കേണമേ! എനിക്ക് അതിന്റെ തണലു കൊള്ളുകയും, വെള്ളം കുടിക്കുകയും ചെയ്യാം. ഇനി മറ്റൊന്നും ഞാന്‍ ചോദിക്കുകയില്ല.’

فَيَقُولُ: يَا ابْنَ آدَمَ، أَلَمْ تُعَاهِدْنِي أَنْ لَا تَسْأَلَنِي غَيْرَهَا، قَالَ: بَلَى يَا رَبِّ، هَذِهِ لَا أَسْأَلُكَ غَيْرَهَا.

അപ്പോള്‍ അല്ലാഹു പറയും: ‘ഹേ ആദമിന്റെ മകനേ! എന്നോട് മറ്റൊന്നും ചോദിക്കില്ലെന്ന് നീ കരാര്‍ ചെയ്തതല്ലേ?’  അയാള്‍ പറയും: ‘റബ്ബേ, അതെ. ഇതു മാത്രം. ഇനി ഞാന്‍ വേറെയൊന്നും ചോദിക്കുകയില്ല.’

وَرَبُّهُ يَعْذِرُهُ لِأَنَّهُ يَرَى مَا لَا صَبْرَ لَهُ عَلَيْهَا، فَيُدْنِيهِ مِنْهَا، فَإِذَا أَدْنَاهُ مِنْهَا فَيَسْمَعُ أَصْوَاتَ أَهْلِ الْجَنَّةِ، فَيَقُولُ: أَيْ رَبِّ، أَدْخِلْنِيهَا.

അയാള്‍ക്ക് ഇനിയും (ആ അനുഗ്രഹത്തിന് വേണ്ടി കാത്തിരിക്കാനുള്ള) ക്ഷമയില്ലെന്നതു കൊണ്ട് റബ്ബ് അവന് ഒഴിവുകഴിവു നല്‍കും. അങ്ങനെ അവനെ ആ വൃക്ഷത്തിന്റെ അരികിലേക്ക് അടുപ്പിക്കും. അതിന്റെ അടുത്ത് എത്തിയാല്‍ അയാള്‍ സ്വര്‍ഗക്കാരുടെ ശബ്ദങ്ങള്‍ കേള്‍ക്കും. അപ്പോള്‍ അയാള്‍ പറയും: ‘റബ്ബേ, എന്നെ അതില്‍ പ്രവേശിപ്പിക്കണം.’

فَيَقُولُ: يَا ابْنَ آدَمَ مَا يَصْرِينِي مِنْكَ؟ أَيُرْضِيكَ أَنْ أُعْطِيَكَ الدُّنْيَا وَمِثْلَهَا مَعَهَا؟

അപ്പോള്‍ അല്ലാഹു പറയും: ‘ആദമിന്റെ സന്തതിയേ! നിന്റെ ചോദ്യം എപ്പോഴാണ് അവസാനിക്കുക? നിനക്ക് ഇഹലോകവും അതിന് തുല്യമായതും നല്‍കിയാല്‍ നിനക്ക് തൃപ്തിയാകുമോ?’

قَالَ: يَا رَبِّ، أَتَسْتَهْزِئُ مِنِّي وَأَنْتَ رَبُّ الْعَالَمِينَ؟

അയാള്‍ പറയും: ‘എന്റെ റബ്ബേ. ലോകങ്ങളുടെ രക്ഷിതാവായിരിക്കേ നീ എന്നെ പരിഹസിക്കുകയാണോ?’

فَضَحِكَ ابْنُ مَسْعُودٍ، فَقَالَ: أَلَا تَسْأَلُونِي مِمَّ أَضْحَكُ فَقَالُوا: مِمَّ تَضْحَكُ، قَالَ: هَكَذَا ضَحِكَ رَسُولُ اللهِ –ﷺ-، فَقَالُوا: مِمَّ تَضْحَكُ يَا رَسُولَ اللهِ، قَالَ: «مِنْ ضَحِكِ رَبِّ الْعَالَمِينَ حِينَ قَالَ: أَتَسْتَهْزِئُ مِنِّي وَأَنْتَ رَبُّ الْعَالَمِينَ؟»

ഇത് പറഞ്ഞതിന് ശേഷം ഇബ്‌നു മസ്ഊദ് പുഞ്ചിരിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: “ഞാന്‍ എന്തു കൊണ്ടാണ് ചിരിക്കുന്നതെന്ന് നിങ്ങള്‍ ചോദിക്കുന്നില്ലേ?”

അവര്‍ പറഞ്ഞു: “നിങ്ങള്‍ എന്തിനാണ് ചിരിച്ചത്?”

ഇപ്രകാരം നബി -ﷺ- യും (ഇതു പറഞ്ഞപ്പോള്‍) പുഞ്ചിരിച്ചു. അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! അങ്ങെന്തിനാണ് ചിരിക്കുന്നത്?”

അപ്പോള്‍ നബി -ﷺ- പറഞ്ഞു: “‘ലോകങ്ങളുടെ റബ്ബായിരിക്കെ നീ എന്നെ പരിഹസിക്കുകയാണോ’ എന്ന അയാളുടെ ചോദ്യം കേള്‍ക്കുമ്പോഴുള്ള അല്ലാഹുവിന്റെ ചിരി കാരണത്താല്‍.”

فَيَقُولُ: إِنِّي لَا أَسْتَهْزِئُ مِنْكَ، وَلَكِنِّي عَلَى مَا أَشَاءُ قَادِرٌ.

എന്നിട്ട് അല്ലാഹു പറയും: “ഞാന്‍ നിന്നെ പരിഹസിക്കുകയല്ല. മറിച്ച് ഞാന്‍ ഉദ്ദേശിച്ചത് ചെയ്യാന്‍ കഴിവുള്ളവനാണ്.”  (മുസ്‌ലിം: 187)

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്ത മറ്റൊരു സുദീര്‍ഘമായ ഹദീഥില്‍ ഇപ്രകാരം കൂടിയുണ്ട്.

وَعَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: « … وَيَبْقَى رَجُلٌ بَيْنَ الجَنَّةِ وَالنَّارِ وَهُوَ آخِرُ أَهْلِ النَّارِ دُخُولًا الجَنَّةَ مُقْبِلٌ بِوَجْهِهِ قِبَلَ النَّارِ.

നബി -ﷺ- പറഞ്ഞു: “അങ്ങനെ സ്വര്‍ഗത്തിനും നരകത്തിനും ഇടയില്‍ ഒരാള്‍ മാത്രം ബാക്കിയാകും. അവസാനമായി സ്വര്‍ഗത്തില്‍ പ്രവേശിക്കുക അയാളായിരിക്കും. അയാളുടെ മുഖം നരകത്തിന് നേരെ തിരിഞ്ഞായിരിക്കും ഉണ്ടാവുക.

فَيَقُولُ: يَا رَبِّ اصْرِفْ وَجْهِي عَنِ النَّارِ، قَدْ قَشَبَنِي رِيحُهَا وَأَحْرَقَنِي ذَكَاؤُهَا.

അയാള്‍ പറയും: ‘റബ്ബേ, എന്റെ മുഖം നരകത്തില്‍ നിന്ന് തിരിച്ചു നിര്‍ത്തേണമേ. അതിന്റെ കാറ്റ് എന്നെ നശിപ്പിക്കുകയും, അതിലെ അഗ്നിയുടെ ആളല്‍ എന്നെ കരിച്ചു കളയുകയും ചെയ്തിരിക്കുന്നു.’

فَيَقُولُ: هَلْ عَسَيْتَ إِنْ فُعِلَ ذَلِكَ بِكَ أَنْ تَسْأَلَ غَيْرَ ذَلِكَ؟

അല്ലാഹു പറയും: ‘നിനക്ക് വേണ്ടി അത് നിര്‍വ്വഹിക്കപ്പെട്ടാല്‍ നീ മറ്റെന്തെങ്കിലും എന്നോട് ചോദിക്കുമോ?’

فَيَقُولُ: لاَ وَعِزَّتِكَ، فَيُعْطِي اللَّهَ مَا يَشَاءُ مِنْ عَهْدٍ وَمِيثَاقٍ، فَيَصْرِفُ اللَّهُ وَجْهَهُ عَنِ النَّارِ.

അയാള്‍ പറയും: ‘നിന്റെ പ്രതാപം തന്നെ സത്യം! ഇല്ല (ഞാന്‍ ചോദിക്കുകയില്ല).’ അങ്ങനെ അയാള്‍ ധാരാളം കരാറുകളും ഉറപ്പുകളും അല്ലാഹുവിന് നല്‍കും. അപ്പോള്‍ അല്ലാഹു അയാളുടെ മുഖത്തെ നരകത്തില്‍ നിന്ന് തിരിച്ചു നിര്‍ത്തും.

فَإِذَا أَقْبَلَ بِهِ عَلَى الجَنَّةِ، رَأَى بَهْجَتَهَا سَكَتَ مَا شَاءَ اللَّهُ أَنْ يَسْكُتَ، ثُمَّ قَالَ: يَا رَبِّ قَدِّمْنِي عِنْدَ بَابِ الجَنَّةِ.

അങ്ങനെ അയാള്‍ സ്വര്‍ഗത്തിലേക്ക് തിരിഞ്ഞു നില്‍ക്കും. അതിന്റെ പ്രകാശവും ഭംഗിയും കണ്ടാല്‍ അയാള്‍ -അല്ലാഹു ഉദ്ദേശിക്കുന്നത് വരെ- മിണ്ടാതിരിക്കും.  പിന്നെ പറയും: ‘റബ്ബേ, എന്നെ സ്വര്‍ഗത്തിന്റെ വാതിലിന്റെ അടുക്കലേക്ക് നിര്‍ത്തണമേ!’

فَيَقُولُ اللَّهُ لَهُ: أَلَيْسَ قَدْ أَعْطَيْتَ العُهُودَ وَالمِيثَاقَ، أَنْ لاَ تَسْأَلَ غَيْرَ الَّذِي كُنْتَ سَأَلْتَ؟ فَيَقُولُ: يَا رَبِّ لاَ أَكُونُ أَشْقَى خَلْقِكَ.

അപ്പോള്‍ അല്ലാഹു പറയും: ‘മുന്‍പ് ചോദിച്ചതല്ലാതെ മറ്റൊന്നും ചോദിക്കില്ലെന്ന ഉറപ്പും കരാറുമെല്ലാം നീ നല്‍കിയിരുന്നതല്ലേ?’

അയാള്‍ പറയും: ‘റബ്ബേ, ഞാന്‍ നിന്റെ സൃഷ്ടികളില്‍ ഏറ്റവും ഭാഗ്യം കെട്ടവനാകാതിരിക്കട്ടെ!’

فَيَقُولُ: فَمَا عَسَيْتَ إِنْ أُعْطِيتَ ذَلِكَ أَنْ لاَ تَسْأَلَ غَيْرَهُ؟ فَيَقُولُ: لاَ وَعِزَّتِكَ، لاَ أَسْأَلُ غَيْرَ ذَلِكَ، فَيُعْطِي رَبَّهُ مَا شَاءَ مِنْ عَهْدٍ وَمِيثَاقٍ.

അപ്പോള്‍ അല്ലാഹു പറയും: ‘നിനക്ക് വേണ്ടി അത് നിര്‍വ്വഹിക്കപ്പെട്ടാല്‍ നീ മറ്റെന്തെങ്കിലും എന്നോട് ചോദിക്കുമോ?’

അപ്പോള്‍ അയാള്‍ പറയും: ‘നിന്റെ പ്രതാപം തന്നെ സത്യം! ഇല്ല (ഞാന്‍ ചോദിക്കുകയില്ല).’ അങ്ങനെ അയാള്‍ ധാരാളം കരാറുകളും ഉറപ്പുകളും അല്ലാഹുവിന് നല്‍കും.

فَيُقَدِّمُهُ إِلَى بَابِ الجَنَّةِ، فَإِذَا بَلَغَ بَابَهَا، فَرَأَى زَهْرَتَهَا، وَمَا فِيهَا مِنَ النَّضْرَةِ وَالسُّرُورِ، فَيَسْكُتُ مَا شَاءَ اللَّهُ أَنْ يَسْكُتَ.

അങ്ങനെ അവനെ സ്വര്‍ഗത്തിന്റെ വാതിലിന്റെ അടുക്കലേക്ക് നിര്‍ത്തും. അതിന്റെ വാതില്‍ വരെ എത്തിയാല്‍; സ്വര്‍ഗത്തിന്റെ മനോഹാരിതയും, അതിലുള്ള പ്രകാശവും സന്തോഷവും കണ്ടാല്‍; അവന്‍ നിശബ്ദനായി നില്‍ക്കും -അല്ലാഹു ഉദ്ദേശിക്കുന്നത് വരെ-.

فَيَقُولُ: يَا رَبِّ أَدْخِلْنِي الجَنَّةَ، فَيَقُولُ اللَّهُ: وَيْحَكَ يَا ابْنَ آدَمَ، مَا أَغْدَرَكَ، أَلَيْسَ قَدْ أَعْطَيْتَ العُهُودَ وَالمِيثَاقَ، أَنْ لاَ تَسْأَلَ غَيْرَ الَّذِي أُعْطِيتَ؟

പിന്നെ അവന്‍ പറയും: ‘എന്റെ റബ്ബേ, എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ.’

അപ്പോള്‍ അല്ലാഹു പറയും: ‘നിന്നില്‍ കാരുണ്യമുണ്ടാകട്ടെ. എന്തു മാത്രം വാക്കു പാലിക്കാത്തവനാണ് നീ?! മുന്‍പ് ചോദിച്ചതല്ലാതെ മറ്റൊന്നും ചോദിക്കില്ലെന്ന ഉറപ്പും കരാറുമെല്ലാം നീ നല്‍കിയിരുന്നതല്ലേ?’

فَيَقُولُ: يَا رَبِّ لاَ تَجْعَلْنِي أَشْقَى خَلْقِكَ، فَيَضْحَكُ اللَّهُ عَزَّ وَجَلَّ مِنْهُ، ثُمَّ يَأْذَنُ لَهُ فِي دُخُولِ الجَنَّةِ.

അയാള്‍ പറയും: ‘റബ്ബേ, ഞാന്‍ നിന്റെ സൃഷ്ടികളില്‍ ഏറ്റവും ഭാഗ്യം കെട്ടവനാകാതിരിക്കട്ടെ!’

അപ്പോള്‍ അല്ലാഹു ചിരിക്കും. പിന്നീട് അവന് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കും.

فَيَقُولُ: تَمَنَّ، فَيَتَمَنَّى حَتَّى إِذَا انْقَطَعَ أُمْنِيَّتُهُ، قَالَ اللَّهُ عَزَّ وَجَلَّ: مِنْ كَذَا وَكَذَا، أَقْبَلَ يُذَكِّرُهُ رَبُّهُ، حَتَّى إِذَا انْتَهَتْ بِهِ الأَمَانِيُّ، قَالَ اللَّهُ تَعَالَى: لَكَ ذَلِكَ وَمِثْلُهُ مَعَهُ»

അല്ലാഹു അയാളോട് പറയും: ‘നീ ആഗ്രഹിക്കുക.’

അങ്ങനെ അയാള്‍ ആഗ്രഹിച്ചു കൊണ്ടിരിക്കും; അവസാനം അവന്റെ ആഗ്രഹങ്ങളെല്ലാം അവസാനിക്കും.

അപ്പോള്‍ അല്ലാഹു പറയും: ‘നീ ഇന്നത് ആഗ്രഹിക്കുക; ഇന്നത് ആഗ്രഹിക്കുക.’ അവന് അല്ലാഹു ഓര്‍മ്മപ്പെടുത്തി കൊടുക്കും.

അല്ലാഹു പറയും: ‘നിനക്ക് ആഗ്രഹിച്ചതെല്ലാമുണ്ട്. അതോടൊപ്പം അതിന് തുല്യമായതുമുണ്ട്.’ ചില രിവായത്തുകളില്‍: ‘അതിന്റെ പത്തിരട്ടിയും ഉണ്ട്.’ എന്നാണുള്ളത്.  (ബുഖാരി: 806, മുസ്‌ലിം: 182)

അല്ലാഹുവിന്റെ മഹത്വവും കാരുണ്യവും വിശദമാക്കുന്ന ഈ സുദീര്‍ഘമായ ഹദീഥ് ഇവിടെ നല്‍കിയത് അവസാനം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ആ വ്യക്തിയെ കുറിച്ച് ഓര്‍മ്മിക്കാന്‍ മാത്രമല്ല. അയാളെ കുറിച്ചുള്ള നബി-ﷺ-യുടെ വിവരണം നമുക്ക് സമാധാനവും ശാന്തിയും മനസ്സില്‍ നിറക്കുന്നുണ്ടെങ്കില്‍…

അയാളുടെ പിറകില്‍;

നരകത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ട്;

കരിച്ചു കളയുന്ന അഗ്നിയില്‍ വീണ്ടും ചുട്ടെരിക്കപ്പെട്ട്;

മരിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹത്തില്‍ മരിക്കാതെ;

കത്തിയെരിയുന്ന ചിലരുണ്ട്.

അവരൊരിക്കലും നരകത്തിന്റെ അഗ്നിയില്‍ നിന്ന് മോചിതരാകില്ല.

സ്വര്‍ഗത്തിന്റെ അനുഭൂതികളൊന്നും അവര്‍ക്കില്ല.

സന്തോഷമെന്നത് അവരുടെ ജീവിതത്തില്‍ ഇനിയില്ല.

ഭൂമിയില്‍ അവര്‍ നേതാക്കന്മാരായിരുന്നു. പേരും പ്രശസ്തിയും പണവും വണ്ണവുമുള്ളവരായിരുന്നു.

ഇന്നവര്‍ കറുത്തിരുണ്ടിരിക്കുന്നു.

അവരുടെ പണമോ സമ്പത്തോ അവര്‍ക്ക് ഉപകാരപ്പെട്ടില്ല.

അധികാരവും സ്വാധീനങ്ങളും അവരുടെ രക്ഷക്കെത്തിയില്ല.

വരിഞ്ഞു മുറുക്കുന്ന ചങ്ങലകളും, പഴുത്തു നാറുന്ന പാനീയങ്ങളുമല്ലാതെ അവര്‍ക്കില്ല.

അലമുറകളും നാശവാക്കുകളും വിലാപങ്ങളും മാത്രമേ അവിടെ കേള്‍ക്കുന്നുള്ളൂ.

കെട്ടിട സമാനമായ തീപ്പൊരികള്‍ അവരെ വീണ്ടും വീണ്ടും മറിച്ചിട്ടു കൊണ്ടിരിക്കുന്നു.

അവര്‍ ആരാണ്?

അവരാണ് ശിര്‍ക്ക് ചെയ്തവര്‍.

അല്ലാഹുവല്ലാത്തവര്‍ക്ക് ഇബാദത്തുകള്‍ സമര്‍പ്പിച്ചവര്‍.

നബി-ﷺ-യെ വിളിച്ചു പ്രാര്‍ഥിച്ചവര്‍.

മുഹയുദ്ധീന്‍ ശൈഖിനോട് സഹായം അര്‍ത്ഥിച്ചവര്‍.

ബദ്രീങ്ങളുടെ മേല്‍ ഭരമേല്‍പ്പിച്ചവര്‍.

ഉഹ്ദീങ്ങളെ അല്ലാഹുവിന്റെ സ്ഥാനത്തേക്കുയര്‍ത്തിയവര്‍.

ഊരും -ചിലപ്പോള്‍ പേരും- ഇല്ലാത്ത ഭ്രാന്തന്മാരെ ഔലിയാക്കളാക്കി അവരുടെ ഖബറിടങ്ങള്‍ക്കു ചുറ്റും ഭജനമിരുന്നവര്‍.

വിഗ്രഹങ്ങളെ വിളിച്ചാരാധിച്ചവര്‍.

മരങ്ങള്‍ക്കും കല്ലുകള്‍ക്കും തങ്ങളെ സഹായിക്കാനും ഉപദ്രവിക്കാനും കഴിവുണ്ടെന്ന് വിശ്വസിച്ചവര്‍.

ഇസ്‌ലാം സ്വീകരിക്കാത്തവര്‍ -ഹൃദയത്തിലും നാക്കിലും പ്രവൃത്തിയിലും ദീന്‍ ഒരുമിക്കാത്തവര്‍-.

അടുത്ത നിമിഷം നീ ചിലപ്പോള്‍ മരിച്ചേക്കാം.

വൈകേണ്ട!

അതിന് മുന്‍പ് തൗഹീദ് സ്വീകരിക്കുക.

ശിര്‍ക്കില്‍ നിന്ന് രക്ഷപ്പെടുക.

നരകത്തില്‍ നിന്ന് സ്വര്‍ഗത്തിലേക്ക് കാലെടുത്തു വെക്കുക!

അല്ലാഹു നിന്നെയും എന്നെയും നരകത്തില്‍ നിന്ന് രക്ഷിക്കട്ടെ.

وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: الأَخُ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد -غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

5 Comments

  • അപ്പൊ മുഹ്യദി ഷെകിനെ ഭരമേൽപിക്കാത്ത, നബിയെ വിളിച്ചു പ്രാർത്ഥിക്കാത്ത ശിർക് ചെയ്യാത്ത. അല്ലാഹുവിൽ വിശ്വസിച്ചവരിൽ ഇബ്‌ലീസും ഉണ്ടല്ലോ. 😁

Leave a Comment