മന്‍ഹജ്

‘ഞാന്‍ സലഫിയാണ്’ എന്ന് പറയല്‍ കക്ഷിത്വമാണോ?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

ചോദ്യം: ഞാന്‍ സലഫിയാണ് എന്ന് പറഞ്ഞവന്‍ കക്ഷിത്വമുള്ളവനാണോ?

ഉത്തരം: സലഫിയാണ് എന്ന് സ്വയം വിശേഷിപ്പിക്കല്‍ യാഥാര്‍ഥ്യമുള്ളതാണെങ്കില്‍ അതില്‍ തെറ്റില്ല. എന്നാല്‍ അത് കേവല അവകാശവാദമാണെങ്കില്‍, അവന്‍ സലഫിന്‍റെ വഴിയിലല്ലെങ്കില്‍, അപ്രകാരം ചേര്‍ത്തിപ്പറയല്‍ പാടില്ല.

ഉദാഹരണത്തിന് അശ്അരികള്‍; അവര്‍ ഞങ്ങളും അഹ്ലുസ്സുന്നയാണെന്ന് പറയാറുണ്ട്. എന്നാല്‍ അത് ശരിയല്ല. അവര്‍ അഹ്ലുസ്സുന്നയുടെ മാര്‍ഗത്തിലേയല്ല നിലകൊള്ളുന്നത്. ഇതു പോലെ തന്നെയാണ് മുഅ്തസിലതിന്‍റെ കാര്യവും; അവര്‍ തങ്ങള്‍ മുവഹ്ഹിദുകളാണെന്നാണ് വിശേഷിപ്പിക്കാറുള്ളത്.

‘ലൈലയെന്ന പെണ്ണിനൊപ്പം ഞാന്‍ കിടന്നിട്ടുണ്ടെന്ന് എല്ലാവരും അവകാശപ്പെടുന്നെങ്കിലും, ലൈല മാത്രം അത് സമ്മതിക്കുന്നില്ല’ എന്ന് ഒരു കവിതയില്‍ പറഞ്ഞതു പോലെയായിരിക്കുന്നു കാര്യം. ഞാന്‍ അഹ്ലുസ്സുന്നയുടെ മാര്‍ഗത്തിലാണെന്ന് അവകാശപ്പെടുന്നവന്‍ അവരുടെ വഴി പിന്‍പറ്റുകയും അതിന് വിരുദ്ധമായത് ഉപേക്ഷിക്കുകയും ചെയ്യണം.

എന്നാല്‍ ചിലര്‍ ചെയ്യുന്നത് പോലെ; ഉടുമ്പിനെയും മത്സ്യത്തെയും ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്നത് തനിച്ച വിഡ്ഢിത്തമാണ്. ഒന്ന് കരയിലെ ജീവിയും, മറ്റൊന്ന് കടലിലെ ജീവിയുമാണ്. തീയും വെള്ളവും ഒരുമിപ്പിക്കുന്നത് പോലെയാണ് അത്.

അഹ്ലുസ്സുന്ന ഒരിക്കലും അതിന് എതിരായ കക്ഷികളുമായി ചേരുകയില്ല. ഖവാരിജുകള്‍, മുഅ്തസില വിഭാഗം പോലുള്ളവരുമായി അവര്‍ക്ക് ഒരുമിക്കാന്‍ കഴിയില്ല. ‘ആധുനിക മുസ്ലിം’ എന്ന് പേരിട്ട് വിളിക്കപ്പെടുന്ന ‘ഹിസ്ബികളുമായി’ (കക്ഷിത്വമുള്ളവര്‍) ഒരുമിക്കലും സാധ്യമല്ല.

പുതിയ കാലത്തിലെ വഴികേടുകളെ സലഫി മന്‍ഹജുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നവരാണ് ഇത്തരക്കാര്‍. ഇത്തരക്കാരോട് നമുക്ക് പറയാനുള്ളത് ഇതാണ്: “ഈ ഉമ്മതിലെ ആദ്യകാലക്കാരെ നന്നാക്കിയതെന്താണോ, അത് മാത്രമേ അവരിലെ അവസാന കാലക്കാരെയും നന്നാക്കുകയുള്ളൂ.”

ചുരുക്കത്തില്‍ കാര്യങ്ങള്‍ വേര്‍തിരിയേണ്ടതും, സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതും അനിവാര്യമാണ്.

(അല്‍-അജ്വിബതുല്‍ മുഫീദ അന്‍ അസ്ഇലതില്‍ മനാഹിജില്‍ ജദീദ: 13)

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (റഹി) പറഞ്ഞു: “സലഫുകളുടെ മാര്‍ഗത്തിലേക്ക് ചേര്‍ത്തിപ്പറയുന്നതിലും, അത് പ്രകടമാക്കുന്നതിലും, അതില്‍ അഭിമാനിക്കുന്നതിലും യാതൊരു ന്യൂനതയുമില്ല. അല്ല! അയാളില്‍ നിന്ന് അത് സ്വീകരിക്കുക എന്നത് നിര്‍ബന്ധമാണ്. കാരണം, സലഫുകളുടെ മാര്‍ഗമെന്നത് ശരിയല്ലാതെ മറ്റൊന്നുമല്ല.” (മജ്മൂഉല്‍ ഫതാവ: 4/149)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

%d bloggers like this: