ചോദ്യം: സംഘടനകളില്‍ കൂടിച്ചേര്‍ന്ന് നിലകൊള്ളുകയാണോ വേണ്ടത്, അതല്ല അവരെ അകറ്റി നിര്‍ത്തുകയാണോ വേണ്ടത്?

ഉത്തരം: അവര്‍ക്ക് ദഅ്വത് (പ്രബോധനം) എത്തിക്കണമെന്ന ഉദ്ദേശത്തിലാണെങ്കില്‍, അറിവും ദൃഢബോധ്യവുമുള്ളവര്‍ അവരോട് കൂടിക്കലരുന്നതില്‍ കുഴപ്പമില്ല. അവരുടെ തെറ്റുകള്‍ തിരുത്തുന്നതിനും, അവരെ സുന്നത്ത് മുറുകെ പിടിക്കുന്നതിലേക്ക് ക്ഷണിക്കുന്നതിനുമൊക്കെ (വേണ്ടി നിലകൊള്ളാം). അത് അല്ലാഹുവിലേക്കുള്ള ദഅ്വതില്‍ പെട്ടതാണ്.

എന്നാല്‍, ദഅ്വതൊന്നും നടത്താതെ, വിശദീകരണങ്ങള്‍ പഠിപ്പിച്ചു നല്‍കാതെ, അവരോട് കൂട്ടുകൂടുന്നതിനും അവര്‍ക്ക് ആളെ കൂട്ടുന്നതിനും വേണ്ടിയാണെങ്കില്‍ അത് പാടില്ല.

മതപരമായ എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടെങ്കിലല്ലാതെ, (സലഫിയ്യതിന്) വിരുദ്ധമായവരോട് കൂടിക്കലരുക എന്നത് ആര്‍ക്കും അനുവദനീയമല്ല. (മതപരമായ നേട്ടങ്ങളില്‍ പെട്ടതാണ്) അവരെ ശരിയായ ഇസ്‌ലാമിലേക്ക് ക്ഷണിക്കലും, അവര്‍ക്ക് സത്യം വിശദീകരിച്ച് നല്‍കലുമെല്ലാം.

ഇബ്‌നു മസ്ഊദ് -رضي الله عنه- മസ്ജിദിലിരുന്നിരുന്ന ബിദ്അത്തുകാരുടെ അടുക്കല്‍ പോവുകയും, അവര്‍ ചെയ്ത ബിദ്അത്തുകളെ ആക്ഷേപിക്കുകയും ചെയ്തത് പോലെ, അല്ലെങ്കില്‍ ഇബ്‌നു അബ്ബാസ് -رضي الله عنهما- ഖവാരിജുകളുടെ അരികില്‍ പോവുകയും അവരുമായി വാദപ്രതിവാദം നടത്തുകയും, അവരുടെ സംശയങ്ങള്‍ നീക്കിനല്‍കിയതും പോലെ.

ഈ രൂപത്തിലാണ് കൂടിക്കലരുന്നതെങ്കില്‍ അത് ആവശ്യമാണ്. എന്നാല്‍, അവര്‍ അവരുടെ തിന്മകളില്‍ തുടര്‍ന്ന് പോവുകയാണെങ്കില്‍ അവരെ അകറ്റി നിര്‍ത്തുകയും, അവരോട് ജിഹാദിലേര്‍പ്പെടുകയും ചെയ്യേണ്ടതാണ്.

(അല്‍-അജ്വിബതുല്‍ മുഫീദ അന്‍ അസ്ഇലതില്‍ മനാഹിജില്‍ ജദീദ: 6)

ഈ ഫത്വയുടെ അടിക്കുറിപ്പിലുള്ള ഭാഗം:

(തെറ്റുകള്‍ തിരുത്തുന്നതിനും ശരി പഠിപ്പിച്ചു നല്‍കുന്നതിനും മന്‍ഹജിന് എതിരായവരോട് കൂടിച്ചേരാം എന്ന് പറഞ്ഞത്) വ്യക്തികളുടെ കാര്യത്തില്‍ ശരിയാണ്. അവരെ ദഅ്വത് ചെയ്യലും, അവരില്‍ മാറ്റമുണ്ടാക്കലും സാധിക്കും. എന്നാല്‍ അവരിലെ നേതാക്കന്മാരുടെ മന്‍ഹജ് മാറ്റിയെടുക്കുക എന്നതും, അവരില്‍ സ്വാധീനമുണ്ടാക്കുക എന്നതും -പൊതുവെ- സാധ്യമല്ല. മാത്രമല്ല, ചിലപ്പോള്‍ അവരെ നന്നാക്കുന്നതിന് വേണ്ടി കൂടെക്കൂടിയവരെയായിരിക്കും ചിലപ്പോള്‍ ഈ കൂട്ടുകെട്ട് നശിപ്പിക്കുക.

അതിനാല്‍ ഇത്തരം കക്ഷികള്‍ -പൊതുവെ- അവരുടെ നേതാക്കന്മാരുടെ വഴിയില്‍ നിന്ന് പുറത്തു വരികയില്ല. ഉദാഹരണത്തിന് ‘ഇഖ്വാനുല്‍ മുസ്‌ലിമൂന്‍’, ‘തബ്ലീഗ് ജമാഅത്’ പോലുള്ള സംഘടനകള്‍. എത്ര നിഷ്കളങ്കരായ പണ്ഡിതന്മാര്‍ അവരെ ഉപദേശിച്ചു?! എത്ര ഗ്രന്ഥങ്ങള്‍ ഇവരുടെ കാര്യത്തില്‍ എഴുതപ്പെട്ടു?! (പക്ഷേ അതൊന്നും അവരില്‍ മാറ്റമുണ്ടാക്കിയില്ല.)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment