ചോദ്യം: വിശ്വാസകാര്യങ്ങളിലും മറ്റും അഹ്ലുസ്സുന്ന വല്‍ ജമാഅയുടെ അടിസ്ഥാനങ്ങള്‍ എന്തെല്ലാമാണ്?

ഉത്തരം: അല്ലാഹുവിന്റെ ഖുര്‍ആന്‍ നബി -ﷺ- യുടെ സുന്നത്തും ഖുലഫാഉ റാഷിദുകളുടെ മാര്‍ഗവും പൂര്‍ണമായും മുറുകെ പിടിക്കുക എന്നതാണ് എല്ലാ വിഷയങ്ങളിലും അഹ്ലുസ്സുന്നയുടെ അടിസ്ഥാനം.

അല്ലാഹു -تعالى- പറഞ്ഞിരിക്കുന്നു:

قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ ﴿٣١﴾

“(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു (ഗഫൂറും) ഏറെ പൊറുക്കുന്നവനും  (റഹീമും) കരുണാനിധിയുമത്രെ.” (ആലു ഇംറാന്‍: 31)

അല്ലാഹു -تعالى- പറഞ്ഞു:

مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّـهَ ۖ وَمَن تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا ﴿٨٠﴾

“(അല്ലാഹുവിന്റെ) റസൂലിനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.” (നിസാഅ്: 80)

وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّـهَ ۖ إِنَّ اللَّـهَ شَدِيدُ الْعِقَابِ ﴿٧﴾

“നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്‌.” (ഹശ്ര്‍: 7)

ഈ ആയത്ത് യുദ്ധാര്‍ജ്ജിത സ്വത്ത് (ഗനീമത്) വീതം വെക്കുന്ന വിഷയത്തിലാണ് അവതരിച്ചതെങ്കിലും, മറ്റെല്ലാ മതവിഷയങ്ങളിലും അവ ബാധകമാണ്.

അതോടൊപ്പം നബി -ﷺ- പറഞ്ഞു:

«أَمَّا بَعْدُ، فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللهِ، وَخَيْرُ الْهُدَى هُدَى مُحَمَّدٍ، وَشَرُّ الْأُمُورِ مُحْدَثَاتُهَا، وَكُلُّ بِدْعَةٍ ضَلَالَةٌ»

“ഏറ്റവും നല്ല സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദ് നബി -ﷺ- യുടെ മാര്‍ഗവും. കാര്യങ്ങളില്‍ ഏറ്റവും മോശമായിട്ടുള്ളത് പുതുനിര്‍മ്മിതികളാണ്. എല്ലാ പുതുനിര്‍മ്മിതികളും ബിദ്അത്തുകളാണ് (പുത്തനാചാരങ്ങള്‍). എല്ലാ ബിദ്അത്തുകളും വഴികേടുമാണ്. എല്ലാ വഴികേടും നരകത്തിലേക്കുമാണ്.” (നസാഈ: 1578)

അവിടുന്ന് പറഞ്ഞു:

«عَلَيْكُمْ بِسُنَّتِي، وَسُنَّةِ الخُلَفَاءِ الرَّاشِدِينَ المَهْدِيِّينَ مِنْ بَعْدِي، تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلَالَةٌ»

“നിങ്ങളെ എന്റെ സുന്നത്തിനെയും, ഖുലഫാഉ റാഷിദുകളുടെ സുന്നത്തിനെയും സ്വീകരിക്കുക. അവ നിങ്ങള്‍ മുറുകെ പിടിക്കുകയും, നിങ്ങളുടെ അണപ്പല്ലു കൊണ്ട് കടിച്ചു പിടിക്കുകയും ചെയ്യുക. പുതുനിര്‍മ്മിതികളെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അവയെല്ലാം ബിദ്അത്തുകളാണ്. എല്ലാ ബിദ്അതുകളും വഴികേടുമാണ്.” (അബൂദാവൂദ്: 4607, ഇബ്‌നു മാജ: 43)

ഈ വിഷയത്തില്‍ ധാരാളം തെളിവുകള്‍ വേറെയുമുണ്ട്. ചുരുക്കത്തില്‍, അഹ്ലുസ്സുന്നയുടെ നിലപാടും രീതിശാസ്ത്രവും അല്ലാഹുവിന്റെ കിതാബും, നബി-ﷺ-യുടെ സുന്നത്തും, ഖുലഫാഉകളുടെ മാര്‍ഗവും മുറുകെ പിടിക്കലാണ്.

അതു പോലെ അവരുടെ അടിസ്ഥാനങ്ങളില്‍ പെട്ടതാണ്; ദീന്‍ ശരിയാംവണ്ണം ജീവിതത്തില്‍ പാലിക്കുകയെന്നതും, അതില്‍ ഭിന്നിക്കാതിരിക്കുക എന്നതും. അല്ലാഹു -تعالى- യുടെ വാക്കാണ് അതില്‍ അവര്‍ക്ക് അവലംബമായിട്ടുള്ളത്.

شَرَعَ لَكُم مِّنَ الدِّينِ مَا وَصَّىٰ بِهِ نُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَىٰ وَعِيسَىٰ ۖ أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِ ۚ

“നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം വഹയ് നല്‍കിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം -നിങ്ങള്‍ ദീന്‍ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. എന്നകാര്യം – അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു.” (ശൂറ: 13)

അഭിപ്രായവ്യത്യാസങ്ങള്‍ക്ക് സാധ്യതയുള്ള വിഷയങ്ങളില്‍ അവര്‍ക്കിടയില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ ഉണ്ടായെന്നത് കൊണ്ട് അവരുടെ ഹൃദയങ്ങള്‍ അകലുകയില്ല. മറിച്ച്, പരസ്പരം യോജിപ്പുള്ളവരും സ്നേഹിക്കുന്നവരുമായി നിനക്കവരെ കണ്ടെത്താന്‍ കഴിയും.

(അര്‍കാനുല്‍ ഇസ്‌ലാം: 3)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment