ചോദ്യം: മതപഠനമാണോ പ്രബോധനമാണോ കുൂടുതല്‍ ശ്രേഷ്ഠം?

ഉത്തരം: മതപഠനമാണ് ആദ്യം. കാരണം അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യണമെങ്കില്‍ മതവിജ്ഞാനം കൂടിയേ തീരൂ. ഇല്മില്ലാത്തവര്‍ക്ക് അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യാന്‍ സാധിക്കില്ല. അറിവില്ലാതെ അവന്‍ പ്രബോധനം ചെയ്താല്‍ ശരിയാക്കുന്നതിനെക്കാള്‍ കൂടുതല്‍ അവന്‍ തെറ്റു വരുത്തുകയാണ് ചെയ്യുക.

അതിനാല്‍ ഓരോ പ്രബോധനകനും അറിവുണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്.

قُلْ هَـٰذِهِ سَبِيلِي أَدْعُو إِلَى اللَّـهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ وَسُبْحَانَ اللَّـهِ وَمَا أَنَا مِنَ الْمُشْرِكِينَ ﴿١٠٨﴾

“(നബിയേ,) പറയുക: ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും.” (യൂസുഫ്: 108)

എന്നാല്‍ സാധാരണക്കാര്‍ക്കും ക്ഷണിക്കാവുന്ന ചില വിഷയങ്ങളുണ്ട്. ഉദാഹരണത്തിന് നിസ്കാരം നിലനിര്‍ത്തണം, ജമാഅത്തായല്ലാതെ നിസ്കരിക്കരുത്, വീട്ടുകാരെ നേര്‍ വഴിക്ക് നടത്തല്‍, മക്കളോട് നിസ്കരിക്കാന്‍ കല്‍പ്പിക്കല്‍ പോലുള്ള കാര്യങ്ങള്‍; ഇതെല്ലാം ഏതു സാധാരണക്കാരനും അറിയുന്ന കാര്യങ്ങളാണ്.

എന്നാല്‍ കൂടുതല്‍ അവഗാഹം വേണ്ട വിഷയങ്ങള്‍, ഹലാല്‍ ഹറാമുകള്‍ പോലുള്ളവ, തൗഹീദും ശിര്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍; ഇവയെല്ലാം പ്രബോധനം ചെയ്യണമെങ്കില്‍ അറിവ് അനിവാര്യമാണ്.

(അല്‍-അജ്വിബതുല്‍ മുഫീദ അന്‍ അസ്ഇലതില്‍ മനാഹിജില്‍ ജദീദ: 54)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment