ആടിനെ തന്നെ അറുക്കുക എന്നത് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെ അടുക്കലും നിര്‍ബന്ധ ബാധ്യതയല്ല. ഉദ്വ്ഹിയ്യത്തിലും ഹജ്ജിന്റെ വേളയില്‍ ബലിയായി നല്‍കുന്നവയിലും അനുവദനീയമായ മൃഗങ്ങള്‍ അഖീഖയിലും അനുവദനീയമാണെന്നാണ് അവരുടെ അഭിപ്രായം. അപ്പോള്‍ ആടിന് പകരം ഒട്ടകത്തെയോ പോത്തിനെയോ ഒക്കെ അറുക്കുന്നത് അനുവദനീയമാകും.

എന്നാല്‍ മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ നിര്‍ബന്ധമായും ആടിനെ തന്നെ അറുക്കണം എന്ന അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. നബി -ﷺ- അഖീഖയുടെ വിഷയത്തില്‍ പറഞ്ഞ ഹദീസുകളിലെല്ലാം ആടിനെ അറുക്കണം എന്നാണ് കല്‍പ്പിച്ചിട്ടുള്ളത്. തെളിവുകളുടെ പിന്‍ബലം ഉള്ളതിനാല്‍ തീര്‍ത്തും അവഗണിക്കാന്‍ കഴിയാത്ത അഭിപ്രായമാണ് ഇതും. സൂക്ഷ്മതക്ക് നല്ലത് ആടിനെ തന്നെ അറുക്കുന്നതാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment