കുട്ടിയുടെ തലയില്‍ അഖീഖയുടെ രക്തം പുരട്ടണം എന്നു കല്‍പ്പിക്കുന്ന ഹദീസുകളില്‍ വന്നിട്ടില്ല എന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. ജാഹിലിയ്യാ കാലത്ത് ഈ സമ്പ്രദായം നിലനിന്നിരുന്നു. അവരുടെ സംസ്കാരം മുസ്‌ലിംകള്‍ പിന്തുടരാന്‍ പാടില്ലല്ലോ? ബുറൈദ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “ഞങ്ങള്‍ ജാഹിലിയ്യത്തില്‍ (ഇസ്‌ലാമിന് മുന്‍പ്) കുട്ടി ജനിച്ചാല്‍ ആടിനെ അറുക്കുകയും, അവന്റെ തലയില്‍ അതിന്റെ രക്തം പുരട്ടുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇസ്‌ലാം വന്നപ്പോള്‍ ഞങ്ങള്‍ ആടിനെ അറുക്കുകയും, കുട്ടിയുടെ തലമുടി വടിച്ചു കളയുകയും, കുങ്കുമം പുരട്ടുകയും ചെയ്യാറുണ്ടായിരുന്നു.” (അബൂദാവൂദ്: 2843, അല്‍ബാനി സ്വഹീഹ് എന്ന് അഭിപ്രായപ്പെട്ടു.)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment